Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കൊതുകു വളര്‍ത്തല്‍ കേന്ദ്രമായ കൈതച്ചെടികള്‍ മലയോരമേഖല കീഴടക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2017, 10:13 pm IST
inKottayam

 

പൊന്‍കുന്നം: പകര്‍ച്ചപ്പനിയും കൊതുക്ജന്യ രോഗങ്ങളും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്. അനിയന്ത്രിതമായി പെരുകുന്ന കൊതുകകള്‍ ഉണ്ടാക്കിയേക്കാവുന്ന പകര്‍ച്ചവ്യാധികളുടെ ആശങ്കയാണ് ജനങ്ങള്‍ക്ക്. കൊതുകിന് വളരാനുള്ള സാഹചര്യമുണ്ടാക്കുന്നത് കൈതക്കൃഷിയാണെന്ന് ആക്ഷേപമുണ്ട്. റബര്‍മരങ്ങള്‍ വെട്ടിയ സ്ഥലം മുഴുവന്‍ കൈതക്കൃഷി വ്യാപകമായിരിക്കുന്നു. കൊതുക് പെരുകുന്നത് തടയാന്‍ വെള്ളം കെട്ടിക്കിടക്കുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കണമെന്ന് ആരോഗ്യ വകുപ്പ് മഴക്കാലമെത്തുമ്പോള്‍ മുന്നറിയിപ്പ് തരുന്നത് പതിവാണ്. കൈതക്കൃഷി ദോഷകരമല്ലെന്നും റബര്‍കര്‍കര്‍ഷക്ക് ഇടവിള കൃഷിക്ക് അനുയോജ്യമാണെന്നും ലാഭകരമാണെന്നുമൊക്കെയുള്ള ബോധവല്‍ക്കരണം നടത്തിയാണ് കൃഷി വകുപ്പ് കൈതക്കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. കൈതക്കൃഷിക്ക് ഹെക്ടര്‍ ഒന്നിന് 26250/- രൂപ സബ്‌സിഡിയും സര്‍ക്കാര്‍ നല്‍കും. മരങ്ങള്‍ വെട്ടിയ റബര്‍തോട്ടങ്ങളില്‍ പുതിയ റബര്‍തൈകള്‍ വച്ചു പിടിപ്പിക്കാമെന്നും മൂന്നോ നാലോ വര്‍ഷം വരെ തൈകള്‍ സംരക്ഷിക്കാമെന്നുമുള്ള വാഗ്ദാനമാണ് റബര്‍ കര്‍ഷകരെ കൈതക്കൃഷിക്ക് സ്ഥലം നല്‍കാന്‍ പ്രേരിപ്പിക്കുന്നത്.

ഡെങ്കിപ്പനിക്കു കാരണമായ അണുക്കളെ വഹിക്കുന്ന കൊതുകുകള്‍ വളരുന്നത് കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ്. ഒരു വശത്ത് കൊതുകുകള്‍ പെരുകുന്നത് തടയണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ കൊതുകിനു വളരാനുള്ള പദ്ധതികള്‍ക്ക് ആഹ്വാനം നല്‍കുന്നതും സര്‍ക്കാര്‍ തന്നെ. മേഖലയില്‍ കൈതക്കൃഷി വ്യാപകമാകുന്നത് തടയണമെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് താത്പര്യമുണ്ടെങ്കിലും നിയമങ്ങളില്ലാത്തത് തടസ്സമാകുന്നു. പല സ്ഥലത്തും പൊതുജനങ്ങള്‍ കൈതക്കൃഷി തടയാന്‍ മുന്നിട്ടിറങ്ങുന്നുണ്ട്. കൈതച്ചെടിയുടെ പോളകള്‍ക്കിടയില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് കൊതുകിനു വളരാന്‍ സാഹചര്യമൊരുക്കുന്നത്.

കൈതയില്‍ അടിക്കുന്ന വിഷം മഴക്കാലത്ത് പറമ്പിലേക്കും തോടുകളിലേക്കും കലരുന്നതിനാല്‍ തവളകളും നശിക്കുന്നു. കൊതുകുകളെ ഭക്ഷണമാക്കുന്ന തവളകളാണ് ഇല്ലാതാവുന്നത്. ഹെക്ടര്‍ പ്രതി 13,500 കൈതതൈകളാണ് ഒരു വര്‍ഷം നടുന്നത്. റബ്ബര്‍ ടാപ്പിംഗ് നടക്കാത്ത തോട്ടങ്ങളില്‍ കമഴ്‌ത്തിവയ്‌ക്കാത്ത നിലയില്‍ നിലനില്ക്കുന്ന ചിരട്ടകളില്‍ കൊതുകു പെരുകുന്നത് കൊണ്ട് കമഴ്‌ത്തിവയ്‌ക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. അവ കൂടിയാല്‍ ഹെക്ടര്‍ പ്രതി 500 എണ്ണം മാത്രമേ വരൂ.

കൈതകള്‍ ഒരുപോലെ പുഷ്പിക്കാന്‍ തളിക്കുന്ന എത്തിഫോണ്‍ ഉപയോഗം പലര്‍ക്കും ത്വക്ക് രോഗങ്ങളും അലര്‍ജിയും ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.