വൈക്കം: മാലിന്യ വിമുക്തമായ ലോകം ഒരുക്കുവാനും കുട്ടികളെ പ്രകൃതിയോടടുപ്പിക്കുന്നതിനുമായി തലയാഴം പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗ്രീഷ്‌മോത്സവത്തിന് വെച്ചൂര്‍ എന്‍.എസ്.ഗവ.ഹൈസ്‌ക്കൂളില്‍ തുടക്കമായി.
ക്യാമ്പിനോടനുബന്ധിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജനം സ്വന്തം ഉത്തരാവാദിത്വത്തില്‍ ഓരോരുത്തരും ഉറവിടത്തില്‍ തന്നെ നിര്‍വ്വഹിക്കണമെന്ന് ആഹ്വാനം ചെയ്ത് നൂറകണക്കിന് വിദ്യാര്‍ഥികള്‍ അണിനിര റാലി തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച്ജ് ഫ്‌ളാഗോഫ് ചെയ്തു.
















