ചങ്ങനാശേരി: കോളേജ് തലത്തിലെ എന്‍സിസി കേഡറ്റുകള്‍ക്കുള്ള സി സര്‍ട്ടിഫിക്കറ്റും വെയിറ്റേജ് സര്‍ട്ടിഫിക്കറ്റും വൈകുന്നതില്‍ എന്‍സിസി ഓഫീസേഴ്‌സ് ആശങ്ക പ്രകടിപ്പിച്ചു.
കോളേജ്തലത്തില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന എന്‍സിസി കേഡറ്റുകള്‍ക്ക് സി സര്‍ട്ടിഫിക്കേറ്റിനും വെയിറ്റേജ് സര്‍ട്ടിഫിക്കറ്റിനും യഥാക്രമം 5ശതമാനവും 3ശതമാനവും എംജി യൂണിവേഴ്‌സിറ്റിയുടെ പുതിയ ഉത്തരവ് പ്രകാരം ഗ്രേസ് മാര്‍ക്ക് വാങ്ങി നല്‍കി വരുന്നുണ്ട്.
ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കേണ്ട അവസാന തീയതി 31 ആണെന്നിരിക്കേ നടപടി ക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ബിരുദാനന്ദര ബിരുദം, ബിഎഡ് തുടങ്ങിയ ഉന്നതപഠന കോഴ്‌സുകള്‍ക്ക് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഇതൊരു തിരിച്ചടിയാണ്. അടുത്തിടെ നടക്കാനിരിക്കുന്ന സൈനിക റിക്രൂട്ട്‌മെന്റ് ഈ കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെടുവാന്‍ സാധ്യതയുള്ളതായി അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
ചങ്ങനാശേരി എസ്ബി കോളേജില്‍ നടന്ന 5(കെ)നേവല്‍, 5(കെ)ഗേള്‍സ് ബറ്റാലിയന്‍കളുടെ സംയുക്ത യോഗത്തില്‍ ദേശീയ സെക്രട്ടറി ലഫ്.സതീഷ് തോമസ്, സംസ്ഥാന വൈസ് പ്രസി. അനില്‍.ക.നായര്‍, ഗ്രൂപ്പ് സെക്രട്ടറി ബി.പ്രസന്നകുമാര്‍, ലഫ്.ജയിംസ് ബേബന്‍ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
5(കെ)നേവല്‍ യൂണിറ്റിന്റെ പ്രസിഡന്റായി സബ് ലഫ്റ്റനന്റ് സോജി ജോസഫ്, സെക്രട്ടറിയയായി സിനോജ് കെ.എം.ട്രഷറായി സബ് ലഫ്്റ്റനന്റ് സി.ഡി.ചെറിയാന്‍ എന്നിവരെയും 5(കെ)ഗേള്‍സ് ബറ്റാലിയന്‍ പ്രസിഡന്റായി റെജിമോള്‍.സി.തോമസ്, സെക്രട്ടറിയായി ഷെറിന്‍ മേരി തോമസ്, ട്രഷററായി ബിന്‍സി വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.
















