തൃശൂര്‍:പുഴയ്ക്കല്‍ വ്യവസായ പാര്‍ക്കിന്റെ ആദ്യഘട്ട പ്രവര്‍ത്തനം നവംബറില്‍ തുടങ്ങുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു. പുഴയ്ക്കല്‍ വ്യവസായ പാര്‍ക്ക് സന്ദര്‍ശിച്ച ശേഷം പുരോഗതി വിലയിരുത്തിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പുഴയ്ക്കല്‍ പാടത്ത് വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി വ്യവസായ വകുപ്പ് ഏറ്റെടുത്ത 51.4 ഏക്കര്‍ ഭൂമിയില്‍ കിന്‍ഫ്രയ്ക്ക് നല്കിയ 40 ഏക്കര്‍ സര്‍ക്കാര്‍ നല്‍കിയത് കഴിച്ച് ബാക്കിയുളള 11.41 ഏക്കര്‍ ഭൂമിയിലാണ് വ്യവസായ പാര്‍ക്ക്. 2.500 ഏക്കര്‍ ഭൂമിയില്‍ 111816.22 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ മൂന്ന് നിലകളോടു കൂടിയ കെട്ടിടത്തിന്റെ പ്രധാന സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ ഇവിടെ 66 യൂണിറ്റുകള്‍ പ്രവര്‍ത്തിയ്ക്കും.സിഡ്കോ എം.ഡി കെ.ബി.ജയകുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്.പ്രദീപ് കുമാര്‍, ഡെപ്യൂട്ടി മാനേജര്‍ കെ.എസ്.കൃപകുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: