കുറവിലങ്ങാട്: ഉഴവൂര്‍ ടൗണ്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനായി വിശദമായ പദ്ധതി റിപ്പോര്‍ട്ടും രൂപരേഖയും തയ്യാറാക്കാന്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി. ടൗണ്‍ബൈപ്പാസിന്റെ നിര്‍മ്മാണത്തിന് മുന്നോടിയായിട്ടുള്ള ചേര്‍ന്ന യോഗത്തിലാണ് തിരുമാനം. സര്‍വ്വകക്ഷിയോഗം വിളിച്ച് രൂപരേഖയും റിപ്പോര്‍ട്ടും അവതരിപ്പിച്ച് അംഗീകാരം നേടിയതിനുശേഷം സര്‍ക്കാരിന് സമര്‍പ്പിക്കും.
ഉഴവൂര്‍ ബൈപ്പാസിന്റെ റൂട്ട് നിശ്ചയിക്കുന്നതിനും അലൈന്‍മെന്റ് തീരുമാനിക്കു ന്നതിനുമായി പൊതുമരാമത്ത് വകുപ്പിന്റെയും ആര്‍ബിഡിസികെ യുടെയും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ സ്ഥലപരിശോധനയും പ്രാഥമിക ചര്‍ച്ചയും നടന്നു. കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ ഉഴവൂര്‍ ബൈപ്പാസിനുവേണ്ടി 15കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാ നസര്‍ക്കാര്‍ പുതിയതായി പ്രഖ്യാപിച്ചിട്ടുള്ള കിഫ്ബി ഏജന്‍സിവഴിയാണ് റോഡ് വികസന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
















