കോട്ടയം: ബിജെപി നടത്തിയ ഹര്‍്ത്താലിനോട് അനുബന്ധിച്ച് ചെങ്ങളം വില്ലേജ് ആഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് രാജേഷ് കുമാറിനെ മര്‍ദ്ദിച്ചെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി തിരുവാര്‍പ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭൂമാഫിയയ്്‌ക്കെതിരെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിച്ച് വരികയാണ്.
ഉദ്യോഗസ്ഥര്‍ ഭൂമാഫിയയെ സഹായിക്കുന്നതിനെതിരെയും സമരം നടത്തിയിരുന്നു. ഇതിന്റെ പക തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ കരുതിക്കൂട്ടി ഉണ്ടാക്കിയ കേസാണിത്. ബിജെപി തിരുവാര്‍പ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആഫീസിനകത്ത് കയറുകയോ ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയോ ചെയ്തിട്ടില്ല. വാക്ക് തര്‍ക്കം മാത്രമാണ് ഉണ്ടായത്.
ഇതിന് സമീപവാസികള്‍ സാക്ഷികളാണെന്നും നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ജി.ജയചന്ദ്രന്‍ അറിയിച്ചു.
















