കോട്ടയം: കണ്ണൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി.
സര്‍വകക്ഷി യോഗം നടന്ന ശേഷവും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത് നിര്‍ഭാഗ്യകരമാണ്. രാഷ്‌ട്രീയ ഭിന്നാഭിപ്രായങ്ങളുടെ പേരില്‍ കൊലപാതകങ്ങള്‍ നടത്തുന്നത് അപരിഷ്‌കൃതമാണ്. കൊല്ലപ്പെട്ടവര്‍ക്ക് പിന്നില്‍ നിസഹായരും നിരാലംബരുമായ കുടുംബമുണ്ടെന്ന് മറക്കരുതെന്നും കെ.എം.മാണി പറഞ്ഞു.
















