Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലോകം ഇന്ത്യയുടെ കരുത്തറിയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2017, 08:43 pm IST
in Vicharam

മോദി സര്‍ക്കാരിനെ എതിര്‍ക്കുക എന്ന ഒരേയൊരു രാഷ്‌ട്രീയ ജോലികൊണ്ട് നമ്മുടെ രാജ്യത്തെ അനന്ത സാധ്യകള്‍ക്ക് തടയിടാന്‍ ആര്‍ക്കും കഴിയില്ല. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഓരോ നടപടിയും ഒന്നിലധികം ഫലമുളവാക്കുന്നു. അതിനുള്ള സാധ്യതകളും നമ്മുടെ രാജ്യത്തുണ്ടെന്ന് മോദി ഭരണം ചൂണ്ടിക്കാണിക്കുന്നു. പ്രായോഗികതയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

വിവര സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും ലോകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഭാരതീയരാണ്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഇരുഭാഗങ്ങളിലുമായി കിടക്കുന്ന വികസിത,വികസ്വര രാജ്യങ്ങളില്‍ ഭാരതത്തിലെ ലോകോത്തര കമ്പനികളും ആയിരക്കണക്കിന് സോഫ്റ്റ വെയര്‍ എഞ്ചിനീയര്‍മാരും വന്‍ പദ്ധതികള്‍ നടത്തിക്കൊണ്ടിരിക്കുന്നു; നടപ്പിലാക്കിയ വന്‍പദ്ധതികള്‍ സുഖമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന കരാറുമുണ്ട്.

പുതിയ സമ്പ്രദായങ്ങളെ ഓരോ രാജ്യത്തിന്റെയും നയങ്ങള്‍ക്ക് അനുസരിച്ച് വികസിപ്പിച്ച് നടപ്പിലാക്കാന്‍ വന്‍ കമ്പനികളെയും പല വിദേശരാജ്യങ്ങളിലെ സര്‍ക്കാരുകളെയും ഇവര്‍ സഹായിക്കുന്നു.

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനുള്ളില്‍ ഇവര്‍ ലോകത്ത് കച്ചവട രംഗത്തെ, പ്രത്യേകിച്ച് സേവന രംഗത്തെ വിവര സാങ്കേതികവിദ്യകൊണ്ട് മുഖച്ചായ തന്നെ മാറ്റി. മാറ്റങ്ങള്‍ അത്ഭുതാവഹമായി പുതിയ ദിശയിലേക്ക് നീങ്ങുന്നു. നിര്‍മ്മാണ രംഗത്തായലും സേവന രംഗത്തായാലും ഇന്ന് ലോകത്തിലെ ഒട്ടുമിക്ക കൂറ്റന്‍ കച്ചവട സ്ഥാപനങ്ങളും ഭാരതീയര്‍ നിര്‍മ്മിച്ച സോഫ്റ്റവെയര്‍ പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്, പ്രത്യേകിച്ച് വിവിധ തരം ധനകാര്യ സ്ഥാപാനങ്ങളും, റീട്ടെയില്‍ ശൃംഖലകളും, വിവിധയിനം കടപത്ര വിനിമയ സംവിധാനങ്ങളും, ബാങ്കുകളും അവരുടെ വിനിമയത്തിലെ ഇടപാട് തീര്‍ക്കലും.

ലോകയുദ്ധത്തിനുശേഷം വ്യവസായ രംഗത്ത് പശ്ചിമ യൂറോപ്പും അമേരിക്കയും ജപ്പാനും ബഹുദൂരം മുന്നോട്ടുപോയതിന് പ്രധാന കാരണങ്ങളിലൊന്ന് അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലോകത്ത് എല്ലായിടത്തും വ്യാപിപ്പിക്കാന്‍ കഴിഞ്ഞതാണ്. വന്‍തോതിലുള്ള യന്ത്രവല്‍ക്കരണം പാശ്ചത്യ രാജ്യങ്ങളിലെ നിര്‍മ്മാണ പ്രക്രിയയില്‍ ക്ഷമത വര്‍ദ്ധിക്കാന്‍ കാരണമായി. നിര്‍മ്മാണ ശാലകളിലും പിന്നണി ഓഫീസുകളിലും സാങ്കേതിക വിദ്യയുടെ സഹായത്തോടെ അളവും ഗുണനിലവാരവും കൃത്യമായി തിട്ടപ്പെടുത്താനും വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു.

ഇന്ന് മൂന്നാം ലോക രാഷ്‌ട്രങ്ങള്‍ ആഗോള വിപണിയില്‍ സ്ഥാനം കണ്ടെത്താന്‍ തുടങ്ങിയപ്പോള്‍, വികസിത രാഷ്‌ട്രങ്ങള്‍ സോഫ്റ്റവെയര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കച്ചവടത്തിലെ ആകമാനമുള്ള മികവ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം തുടങ്ങി. അതിലും അവര്‍ ചുരുങ്ങിയ ചിലവും സേവന മികവും അന്വേഷിച്ചു. എല്ലാറ്റിനും ഉത്തരം ഭാരതത്തിലെ വിദഗ്ദര്‍ തന്നെ എന്ന സത്യം മനസ്സിലാക്കി അവര്‍ ഭാരതത്തിലെ കമ്പനികളെ പദ്ധതികള്‍ ഏല്‍പ്പിച്ചു.

അതുകൊണ്ട് മാത്രം ചില സമ്പന്ന രാഷ്‌ട്രങ്ങളിലെ പ്രാദേശിക വിപണിയില്‍ ശാശ്വതമായ സ്ഥാനം നേടാന്‍ കഴിയില്ലെന്നും അവര്‍ തിരിച്ചറിഞ്ഞു. വിപണിയില്‍ വാശിയേറുമ്പോള്‍, അടിസ്ഥാനപരമായി നേടേണ്ടത് ക്ഷമതയും കൃത്യതയുമാണെന്ന സത്യം അവര്‍ തിരിച്ചറിഞ്ഞു. അതിന് അവര്‍ വിവര സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗിച്ചു; അത്ഭുതാവഹമായ മാറ്റത്തിന് അങ്ങനെ തുടക്കം കുറിച്ചു.

ബൃഹത്തായ വ്യവസായ മേഖലയില്‍ സേവന രംഗം ഭാരതത്തില്‍ താരതമ്യേന പുതിയതാണ്. നമ്മുടെ രാജ്യത്ത് ഈ രംഗത്തെ വികസന സാധ്യത ലോകത്ത് ഏറ്റവും വലുതാണെന്ന് മാത്രമല്ല അനന്തവുമാണ്. ത്വരിതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല, നമ്മുടെ യുവതലമുറയുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യവും താല്‍പര്യവും കണക്കിലെടുത്താല്‍ സേവന രംഗത്ത് ഭാരതത്തോട് കിടപിക്കാന്‍ ലോകത്ത് മറ്റ് രാജ്യങ്ങളില്ല.

ആരോഗ്യപരിപാലനം മുതല്‍ യാത്രയും വിനോദസഞ്ചാരവും വരെയും, വിദ്യാഭ്യാസം മുതല്‍ ധനകാര്യ ഇടപാടും ഉപഭോഗവസ്തുക്കള്‍ വാങ്ങുന്നതും പൊതുമേഖലയിലെ സുതാര്യതയും വരെയുള്ള സേവന മേഖല കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുന്നത് സാങ്കേതികവിദ്യകൊണ്ടാണ്. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യയും സേവന രംഗത്ത് അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന മേഖലയായി മാറിയിരിക്കുന്നു.

ലോക സമ്പദ് വ്യവസ്ഥയില്‍ ബാങ്കിങ്ങാണ് എറ്റവും കരുത്തേറിയതും വ്യാപകവുമായ സേവന രംഗം. ഇതാണ് എല്ലാ രാഷ്‌ട്രങ്ങളുടെയും സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. ഈ രംഗത്തെ ക്ഷമത വര്‍ദ്ധിപ്പിച്ചതും പ്രവര്‍ത്തന ശൈലിയെ മാറ്റിമറിച്ചതും വിവര സാങ്കേതിക വിദ്യയുടെ ഉപയോഗമാണ്.

കൂടുതല്‍ കാര്യക്ഷമമായി ഉപഭോക്താക്കള്‍ക്ക് സേവനം യഥാസമയം എത്തിച്ച് കൊടുക്കുക, നടത്തിപ്പിലെ ക്ഷമത വര്‍ദ്ധിപ്പിച്ച് ആദായകരമായ കച്ചവട വ്യാപനത്തിന്ന് പുതിയ വഴിതുറക്കുക, സാമ്പത്തിക രംഗത്ത് സ്വഭാവികമായി നിലനില്‍ക്കുന്ന ‘റിസ്‌ക്’ വിശകലനം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നിവയെല്ലാം എളുപ്പമാക്കിയതിന്റെ ഘടകം വിവര സാങ്കേതിക വിദ്യയുടെ അത്ഭുതകരമായ വ്യാപനമാണ്. ഇതില്‍ ഭാരതത്തിന്റെ സംഭാവന അവിസ്മരണീയമാണ്. ഇന്‍ഫോസിസിന്റെ ‘ഫിനെക്കിള്‍’, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിന്റെ ‘ബാങ്ക്’ എന്നീ സോഫ്റ്റ വെയറുകളും ബാങ്കിംഗ് പ്രവര്‍ത്തനത്തില്‍ സമഗ്രമായ മാറ്റമുണ്ടാക്കി. ഇന്ന് ലോകത്തിലെ ഒട്ടുമിക്ക ബാങ്കുകളും ഇവയിലേതങ്കിലുമൊരു സോഫ്റ്റ വെയറിനെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നു എന്നുപറയാം.

പ്ലാസ്റ്റിക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള വിനിമയം ഒരു ദശാബ്ദത്തിനുളളില്‍ ബാങ്കിങ് രംഗത്ത് വിപ്ലവം തന്നെ സൃഷ്ടിച്ചു. ഇപ്പോള്‍ ഭാരതത്തില്‍ 85 കോടിയിലധികം ഡബിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കളുടെ കൈയിലുണ്ട്. ഇവ ഉപയോഗിച്ച് ദിനംപ്രതി 71 കോടി വിനിമയം രേഖപ്പെടുത്തുന്നു. നിലവില്‍ നമ്മുടെ രാജ്യത്ത് രണ്ട് ലക്ഷത്തിലധികം എടിഎമ്മുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനുപുറമേ പണരഹിത ഇടപാടുകള്‍ക്ക് വ്യാപാര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 25 ലക്ഷത്തിലധികം പോയിന്റ് ഓഫ് സെയില്‍സ് (പിഒഎസ്) എന്ന ഉപകരണങ്ങളും. പണരഹിത ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഹ്വാന പ്രകാരം വ്യാപാര ബാങ്കുകള്‍ നവംബര്‍ മാസത്തിനുശേഷം 10ലക്ഷം പിഒഎസ് ഉപകരണങ്ങള്‍ വ്യാപാരികള്‍ക്ക് വിതരണം ചെയ്തു. ഇത് ഭാരതത്തില്‍ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിച്ചു.

ഇന്റര്‍നെറ്റ് ബാങ്കിങ് വന്നപ്പോഴും ഭാരതത്തില്‍ കാര്‍ഡ് ഉപയോഗിച്ചുകൊണ്ടുള്ള വിനിമയത്തിന് പ്രസക്തി നിലനിന്നു. കൂടുതലും എടിഎം വഴി പണം പിന്‍വലിക്കാനാണ് കാര്‍ഡുകള്‍ ഉപയോഗിച്ചതെങ്കിലും ഇപ്പോള്‍ കാര്‍ഡ് വഴി പണരഹിത ഇടപാടും വ്യാപകമാകാന്‍ തുടങ്ങി. ഈ കാര്‍ഡുകള്‍ അടുത്ത കാലം വരെ മുഴുവനും ‘വിസ’, ‘മാസ്റ്റര്‍ കാര്‍ഡ്’ എന്നീ രണ്ട് അമേരിക്കന്‍ കമ്പനികളുടെ മുദ്രയിലായിരുന്നു നടന്നിരുന്നത്. ഈ രംഗത്ത് ആദ്യം വന്നിരുന്ന ക്രഡിറ്റ് കാര്‍ഡ് ഒരുകാലത്ത് വിദേശ ബാങ്കുകളുടെ കുത്തകയായിരുന്നു. വിനിമയത്തിലെ തീര്‍പ്പിലൂടെ മാത്രം കമ്മീഷനായി അവര്‍ വര്‍ഷം 6000 കോടി രൂപ ലാഭമുണ്ടാക്കിയതായി പറയുന്നു. അവരുടെ സംവിധാനം വഴി ബാങ്കുകളുടെ ഉപഭോക്താക്കള്‍ നടത്തുന്ന വിനിമയങ്ങളുടെ തീര്‍പ്പിന് ഓരോ ബാങ്കും നിശ്ചതതുക അവര്‍ക്ക് നല്‍കണമായിരുന്നു. ഇന്ന് വിനിമയത്തിന്റെ തോത് ഗണ്യമായി വര്‍ദ്ധിച്ചത് കാരണം ആനുപാതികമായി ലാഭവും വര്‍ദ്ധിക്കണം.രണ്ട് വര്‍ഷം മുന്‍പ് വരെ ഈ രംഗത്ത് വിസയും മാസ്റ്റര്‍ കാര്‍ഡുമായിരുന്നു രാജക്കന്‍മാര്‍.

പക്ഷെ, ഈ സംവിധാനത്തിന്ന് ബദലായി പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന ഭാരതത്തിലെ കമ്പനി വികസിപ്പിച്ചെടുത്ത റൂപേ (ഞൗജമ്യ) മുദ്രയുള്ള കാര്‍ഡ് ഇപ്പോള്‍ ശ്രദ്ധേയമായി തുടങ്ങി. അതിന്റെ ഉപയോഗം ഇപ്പോള്‍ വ്യാപകമാവുന്നു. ഇതിന് പ്രധാനപ്പെട്ട കാരണം മുഴുവന്‍ പൗരന്‍മാര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന പേരില്‍ മോദി സര്‍ക്കാരിന്റെ പ്രധാനമന്ത്രി ജന്‍ ധന്‍ യോജന നടപ്പിലാക്കിയ നയം തന്നെയാണ്. ഇതുവഴി ബാങ്ക് ജന്‍ ധന്‍ അക്കൗണ്ടുകാര്‍ക്ക് റൂപേ കാര്‍ഡും നല്‍കി. അങ്ങനെ റൂപേയുടെ ഉപയോഗം വര്‍ദ്ധിച്ച് ഇടപാട് രംഗത്ത് എതാണ്ട് 40 ശതമാനം കൈയടക്കി. ഒപ്പം മോദി സര്‍ക്കാറിന്റെ പുതിയ തന്ത്രമായ സുരക്ഷിതവും ലളിതവും അതിവേഗവുമുള്ള വിനിമയത്തിന് ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ബീം എന്ന പേരിലെ ആപ്പ് സംവിധാനം ഈ രംഗത്തെ കൂടുതല്‍ സജീവമാക്കി.

ചുരുക്കിപ്പറഞ്ഞാല്‍ പുതിയ ഇടപാടുകള്‍ വിദേശ കമ്പനികളുടെ സംവിധാനത്തിലൂടെ കടക്കാതെ നേരിട്ടോ റൂപേ വഴിയോ നടത്താന്‍ സര്‍ക്കാര്‍ വിശാലമായ വഴിയൊരിക്കിയിരിക്കുന്നു.

ഭാരതീയരാണ് ഇവയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചതെങ്കിലും, പാശ്ചാത്യ കമ്പനികളും ബഹുരാഷ്‌ട്ര സ്ഥാപനങ്ങളുമാണ് ഇതിന്റെ എറ്റവും വലിയ ഗുണഭോക്താക്കള്‍. ഈ സാങ്കേതിക വിദ്യയുടെ നേട്ടത്തില്‍ അമേരിക്കയിലും യൂറോപ്പിലുമുള്ള വന്‍ കച്ചവട സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് ബാങ്കിംഗ്, ഇ-കോമേഴ്‌സ്, അത്യാധുനികവും സുഗമവുമായ ധനവിനിമയ കച്ചവട ശൈലികള്‍ എന്നീ ദ്രുതഗതിയില്‍ വളര്‍ച്ച പ്രാപിക്കുന്ന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഭാരതത്തില്‍ ശക്തമായ ചുവടുറപ്പിച്ചു. പ്ലാസ്റ്റിക്ക് കാര്‍ഡ് ഉപയോഗിച്ചുള്ള ധനവിനിമയം, ഇന്റെര്‍നെറ്റ് വഴിയുള്ള പണം കൈമാറ്റം ഇവയെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ഒരുകാലത്ത് വിസ ഇന്റര്‍നാഷണല്‍ അല്ലെങ്കില്‍ മാസ്റ്റര്‍ കാര്‍ഡ് ഇന്റര്‍നാഷനല്‍ എന്നീ അമേരിക്കന്‍ പേയിമെന്റെ് ഗേറ്റ് വേയെ ആശ്രയിക്കണമായിരുന്നു.

കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ കുറഞ്ഞ ശാഖകളോടെ ആരംഭിച്ച പുതിയ തലമുറ ബാങ്കുകള്‍ എല്ലാം തുടക്കം മുതല്‍ തന്നെ എറ്റവും നവീനമായ സങ്കേതികവിദ്യ ഉപയോഗിച്ച് തുടങ്ങിയിരുന്നു. പക്ഷെ അവര്‍ക്കും ആശ്രയിക്കേണ്ടി വന്നത് പശ്ചാത്യ കമ്പനികളുടെ സംവിധാനത്തെയാണ്. വളരെ കാലത്തെ പ്രയത്‌നത്തിനുശേഷമാണ് പെയ്‌മെന്റ് സെറ്റില്‍മെന്റിനായി പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ തനതായ ഒരു സ്വദേശി കമ്പനി സ്ഥാപിതമായത്. ഇത് എല്ലാ ബാങ്കുകളുടെയും എടിഎം പരസ്പരം ബന്ധിപ്പിച്ച് സാധാരണ ബാങ്ക് ഇടപാടുകാര്‍ക്ക് എല്ലാ എടിഎം വഴിയും പണം പിന്‍വലിക്കാന്‍ സൗകര്യമൊരുക്കി.

സേവന രംഗത്ത് ലോക സംമ്പദ് ഘടനയിലെ എറ്റവും ശക്തവും വിശാലവുമായ മേഖലയാണ് ബാങ്കിങ്് ഉള്‍പ്പെടെയുള്ള സാമ്പത്തികരംഗം. ഒന്നര പതിറ്റാണ്ടിനുള്ളില്‍ ഭാരതത്തിലെ ബാങ്കിങ് മേഖല വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് നേടിയതിനേക്കാള്‍ നേടാന്‍ ഇനിയും ബാക്കിയുണ്ട്. അതിലൊന്ന് വിനിമയ സംവിധാനത്തില്‍ പൂര്‍ണ്ണമായ ഭാരതവല്‍ക്കരണമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.