കോട്ടയം: മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ മുറിയില്‍ നിന്നും പോലീസ് കണ്ടെടുത്ത മാരകായുധങ്ങള്‍ നിര്‍മ്മാണ സാമഗ്രികളാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്സ്. വിജിലന്‍സ് കേസില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതിന് സിപിഎമ്മുമായി ബന്ധം സ്ഥാപിച്ച മാണികേരളയുടെ നീക്കം അവരുടെ രാഷ്‌ട്രീയാന്ത്യമായിരിക്കുമെന്നും നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസ് പറഞ്ഞു.
















