ചങ്ങനാശേരി: ബിഡിജെഎസ് ചങ്ങനാശേരാി മണ്ഡലം കമ്മിയുടെ നേതൃത്വത്തില്‍ നടക്കുന്ന നേതൃത്വക്യാമ്പ് 21 ന് പാലാത്ര ജംഗ്ഷനിലുള്ള റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന ക്യാമ്പ് ബി.ഡി.ജെ.എസ്. സംസ്ഥാന ട്രഷറര്‍ എ. ജി. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് പി. കെ. കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ”നമ്മുടെ രാഷ്‌ട്രീയം എന്ന വിഷയത്തില്‍ വിന്‍സന്റ് ജോസഫും, ”സ്ത്രീയും സാമൂഹിക പ്രതിബദ്ധതയും” എന്ന വിഷയത്തില്‍ സംഗീത വിശ്വനാഥും,ക്ലാസ്സ് നയിക്കും.
















