പെരുന്ന: ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞം 21 മുതല്‍ 28 വരെ നടക്കും. 19 മുതല്‍ ദശാവതാരച്ചാര്‍ത്തുമുണ്ട്. വടക്കന്‍ പറവൂര്‍ ടി.ആര്‍. രാമനാഥനാണ് യജ്ഞാചാര്യന്‍.21 ന് വൈകിട്ട് യജ്ഞവേദിയില്‍ തന്ത്രി അക്കീരമന്‍ കാളിദാസഭട്ടതിരിപ്പാടും,മേല്‍ശാന്തി ഈശ്വരനാരായണന്‍ നമ്പൂതിരിപ്പാടും മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് കലവറനിറയ്‌ക്കല്‍. 22 മുതല്‍ 26 വരെ എല്ലാദിവസവും രാവിലെ ഏഴിന് ഭാഗവതപാരായണം, എട്ടിന് പ്രഭാഷണം,ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട്. വൈകിട്ട് നാലരയ്‌ക്ക് ഭാഗവതപാരായണം. 27 ന് രാവിറെ 11 ന് കുചേലസദ്ഗതി, ഉച്ചക്ക് ഒന്നിന് പ്രസാദമൂട്ട്.28ന് രാവിലെ എട്ടരവരെ ഭാഗവതപാരായണം. തുടര്‍ന്ന് പ്രഭാഷണം. യജ്ഞപ്രസാദവിതരണം ഗുരുദക്ഷിണസമര്‍പ്പണം എന്നിവയാണ് പ്രധാന പരിപാടികള്‍.
















