കൊച്ചി: ഗഞ്ചാവും, മയക്കുമരുന്ന് ഗുളികകളും, മാജിക്ക് കൂണുകളുമായി യുവാക്കള്‍ ഷാഡോ പോലീസിന്റെ പിടിയിലായി. മാജിക്ക് കൂണുകളുമായി ചിറ്റൂര്‍ സ്വദേശി ഡെറിന്‍ ജേക്കബ്(23), 250 ഗ്രാം ഗഞ്ചാവും, 15 ഓളം നൈട്രോസന്‍ ഇനത്തില്‍പെട്ട മയക്കുമരുന്ന് ഗുളികകളുമായി മട്ടാഞ്ചേരി സ്വദേശികളായ അബുതാഹിര്‍ (18), ഷെഹബാന്‍ (18), ഗഞ്ചാവ് കൈവശം വച്ചതിന് ശ്യാം (45) എന്നിവരാണ് പിടിയിലായത്. എളമക്കര, എറണാകുളം സൗത്ത്, മുളവുകാട് എന്നീ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് അറസ്റ്റ്. നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയില്‍ പ്രധാനികളാണ് ഇവര്‍.
ഊട്ടിയില്‍ നിന്ന് നഗരത്തില്‍ ലഹരി പാര്‍ട്ടിക്കായി എത്തിച്ചതാണ് മാജിക്ക് കൂണുകള്‍. കൂണിന്റെ വിഷാംശം വേര്‍ തിരിച്ചെടുത്താണ് ലഹരിക്കായി ഉപയോഗിച്ചുവരുന്നത്. കുറഞ്ഞ അളവില്‍ നിന്നുവരെ വളരെയധികം ലഹരി ഇതില്‍ നിന്ന് കിട്ടും. സിറ്റിയില്‍ മിക്ക പാര്‍ട്ടികളിലും ഇത്തരം കൂണുകള്‍ ഉപയോഗിച്ചുവരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു.
ജില്ലാ െ്രെകംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എം രമേശ്കുമാറിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍മാരായ സുനുമോന്‍, പ്രജീഷ്ശശി, സുനു. പി.ആര്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിമോന്‍, രഞ്ജിത്ത് വിശാല്‍, സുനില്‍, അനില്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
















