Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഒമ്പതാം അധ്യായം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 07:56 am IST
inSamskriti

എട്ടാം അധ്യായത്തില്‍ ദേവയാന മാര്‍ഗ്ഗത്തിലൂടെ മോക്ഷം പ്രാപിക്കാം എന്നുപറഞ്ഞു. ആ ഒരു വഴി മാത്രമേ നമ്മെ മോക്ഷത്തില്‍ എത്തിക്കുകയുള്ളൂ എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ”ഭക്ത്യാലഭ്യസ്ത്വനന്യയാ” എന്ന് കഴിഞ്ഞ അധ്യായത്തില്‍ ഭക്തി മാര്‍ഗ്ഗത്തെയും സൂചിപ്പിച്ചിട്ടുണ്ട്. ബ്രഹ്മജ്ഞാനമാണ് മോക്ഷത്തിനുള്ള ഒരേ ഒരു ഉപായം എന്ന അഭിപ്രായമുണ്ട്. എന്നാല്‍ ബ്രഹ്മജ്ഞാനവും ഭഗവത്തത്ത്വജ്ഞാനവും ഒന്നുതന്നെ എന്നാണ് ഗീത വ്യക്തമാക്കുന്നത്. ശ്രീ ശങ്കരാചാര്യര്‍ വ്യക്തമാക്കുന്നത് നോക്കുക.

” സമ്യഗ് ജ്ഞാനം സാക്ഷാദ് മോക്ഷ പ്രാപ്തിസാധനം.” (യഥാര്‍ത്ഥ ജ്ഞാനമാണ് മോക്ഷപ്രാപ്തിക്കുള്ള ഉപായം) പ്രമാണവും ആചാര്യര്‍ ഉദ്ധരിക്കുന്നു.

”വാസുദേവഃ സര്‍വ്വം ഇതി ജ്ഞാനവാന്‍ പ്രപദ്യതേ” (ഗീത-7-19)

(വാസുദേവന്‍ തന്നെയാണ് എല്ലാം എന്ന ജ്ഞാനം എന്നെ പ്രാപിക്കുന്നു)

1) ”ആത്മൈ വേദം സര്‍വ്വം” (ബൃഹ ഉ-2-4-6)

2) ”ഏകമേ വാ ദ്വിതീയം” (ഛാ ഉ 6-2-1)

1) (ഈ കാണുന്നതെല്ലാം പരമാത്മാവ് തന്നെ)

2) (എല്ലാം ഒന്നുതന്നെ; വേറെ ഒന്നുമില്ല.)

ഭഗവത്തത്ത്വജ്ഞാനവും ബ്രഹ്മജ്ഞാനവും ഒന്നുതന്നെ. ഭഗവാനും ബ്രഹ്മനും പരമാത്മാവും ഒരേ തത്ത്വം തന്നെ എന്ന് താല്‍പര്യം.

ഏറ്റവും രഹസ്യമാണ്

ഈ ജ്ഞാനം (9-1)

ഏഴും എട്ടും അധ്യായങ്ങളില്‍ ഭഗവാന്‍ തന്റെ ഈശ്വരഭാവവും യോഗികളുടെ പരമപദപ്രാപ്തിയും അതിനുവേണ്ടിയുള്ള അനുഷ്ഠാനങ്ങളും വിവരിച്ചു. ഈ അധ്യായത്തില്‍ ഭഗവദ്ഗീതയുടെ പ്രഭാവവും വിസ്തരിക്കുന്നു. അതിനാല്‍ ഈ അധ്യായത്തിലെ ജ്ഞാനത്തെയാണ്,

ഇദം തുതേ ഗുഹ്യതമം ജ്ഞാനം

ഈ ജ്ഞാനം അത്യന്തം രഹസ്യമാണ് എന്നിങ്ങനെ പറയാന്‍ ആരംഭിക്കുന്നത്. ഭൗതികജ്ഞാനത്തെക്കാള്‍ ഗൂഢമാണ് ധര്‍മമേത് അധര്‍മ്മമേത് എന്ന് തിരിച്ചറിയുക എന്നത്. അതിനാല്‍ ധാര്‍മികമായ ജ്ഞാനത്തെ ‘ഗുഹ്യം’ എന്ന് പറയാം. ജീവാത്മാക്കളുടെയും പരമാത്മാവിന്റെ അവസ്ഥ അറിയുക എന്നത് അതിനേക്കാള്‍ ക്ലേശകരമാണ്. അതിനാല്‍ ആത്മീയജ്ഞാനത്തെ ‘ഗുഹ്യതരം’ എന്ന് പറയാം. ഭഗവാന്റെ പരമമായ തത്ത്വവും ഭക്തിയുടെ അദ്ഭുത പ്രഭാവവും അറിയുക എന്നതിനെക്കാള്‍ ക്ലേശകരമായിട്ട് വേറെ ഒന്നുമില്ല. അതിനാല്‍ ഗുഹ്യതമം എന്നുപറഞ്ഞു.

ഗുഹ്യം എന്ന പദത്തിന് ഒളിപ്പിച്ചുവച്ചത് എന്ന അര്‍ത്ഥമാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. ഭഗവതത്ത്വജ്ഞാനം ആരും ഒളിപ്പിച്ചുവച്ചിട്ടുള്ളതല്ല. അത് പഠിക്കാന്‍ ശ്രമിക്കുന്നവന്റെ ധാരണാശക്തിക്കുറവുകൊണ്ട് ഒഴിവാക്കിക്കളയുകയാണ്.

ഭഗവാന്‍ പറയുന്നത് ആ ജ്ഞാനം മാത്രമല്ല, അത് പരിശീലിച്ച് പൂര്‍ണതയില്‍ എത്തേണ്ടത് എങ്ങനെ എന്നും പറഞ്ഞു തരാം-

‘വിജ്ഞാനസഹിതം’ എന്നാണ്.

അനസൂയവേ- അതീവ രഹസ്യമായ ഈ ജ്ഞാനം ഭഗവത്തത്ത്വജ്ഞാനവും ഭക്തിപ്രഭാവവും എന്തുകൊണ്ടാണ് എന്നോടുപറയുന്നത്! എന്ന് അര്‍ജുനന്‍ ചോദിക്കാതെ പറയുന്നു. നിനക്ക് അസൂയ എന്ന ദുര്‍ഗുണം ഇല്ലാത്തതുകൊണ്ടാണ് നിന്നോട് ഉപദേശിക്കുന്നത്. നല്ല ഗുണങ്ങളുള്ള ആളുകളെയും വ്യവസ്ഥകളെയും ദുര്‍ഗുണങ്ങള്‍ ആരോപിച്ച് ദുഷിപ്പിക്കുക എന്നതാണ് അസൂയ.

ശ്രീകൃഷ്ണഭഗവാനിലും ശ്രീകൃഷ്ണ ഭക്തിയിലും ദോഷം ആരോപിക്കുന്നവര്‍ കൃഷ്ണാവതാരകാലത്തുതന്നെയുണ്ടായിരുന്നു. ഇക്കാലത്തും പണ്ഡിതന്മാരും ജ്ഞാനികളും ആണെന്ന് സ്വയം നടിക്കുന്നവരും ധാരാളമുണ്ട്. ശ്രീകൃഷ്ണനെ ഒരു ഈശ്വരനായിട്ടുപോലും പരിഗണിക്കാന്‍ തയ്യാറാവാത്തരുണ്ട്. കൃഷ്ണഭക്തന്മാരെയും ക്ഷേത്രാരാധനയെയും നിരാകരിച്ച് പ്രഭാഷണം ചെയ്യുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്ക് ഭഗവദ്ഗീത യഥാതഥമായി മനസ്സിലാക്കാന്‍ കഴിയുകയില്ല. അര്‍ജ്ജുനാ, നീയാകട്ടെ അസൂയ എന്ന ദോഷം ഇല്ലാത്തവനാണ്. അതുകൊണ്ടാണ് പറയുന്നത് ഞാന്‍ ഉപദേശിക്കുന്ന ഈ ജ്ഞാനം ഉള്‍ക്കൊണ്ട്, അനുഷ്ഠിച്ചാല്‍ ഭൗതികപ്രപഞ്ചത്തില്‍നിന്ന് മോചനം നേടാം. – ”അശുഭാല്‍ മോക്ഷ്യസേ.”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.