കണ്ണൂര്‍: സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണ യുവാവ് വാഹനം കയറി മരിച്ചു. താണ സെമിനാരിക്ക് സമീപം ഇന്നലെ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ കുറ്റിയാട്ടൂര്‍ കാരാറമ്പിനു സമീപത്തെ വിമുക്തഭടന്‍ ആലത്തുംകുഴി ദൗസില്‍ പ്രഭാകരന്‍-പ്രസീത ദമ്പതികളുടെ മകന്‍ അതുല്‍ (അപ്പൂസ്-20) ആണ് മരിച്ചത്. പുലര്‍ച്ചെ ട്രെയിനില്‍ പോകാനായി കണ്ണൂരിലേക്ക് പുറപ്പെട്ട അതുല്‍ ഓടിച്ച കെ.എല്‍. 51 എന്‍ 4159 നമ്പര്‍ സ്‌ക്കൂട്ടര്‍ നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയും പുറകവന്ന വാഹനം അതുലിന്റെ ദേഹത്തുകൂടെ കയറിയിറങ്ങുകയുമായിരുന്നു. തല്‍ക്ഷണം മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വാഹനം നിര്‍ത്താതെ പോയി. സംഭവത്തില്‍ പോലീസ് കേസെടുത്ത് വാഹനം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു. സഹോദരി: പ്രീമിയ.
















