തിരുവനന്തപുരം: പെയിന്റടി വിവാദവുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റെക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പോലീസ് മേധാവിയായിരിക്കെ ടെണ്ടര്‍ നടപടികള്‍ പാലിക്കാതെ ഉത്തരവിട്ട നടപടിക്കെതിരെ പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് ഹര്‍ജി നല്‍കിയിത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ബഹ്‌റയോട് ഈ മാസം ഇരുപതിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു. പോലീസ് സ്‌റ്റേഷനുകള്‍ തിരിച്ചറിയാന്‍ ഒരേ നിറത്തിലുളള പെയ്ന്റ് അടിക്കേണ്ടതുണ്ടോ എന്നു ചോദിച്ചു.
തിരിച്ചറിയപ്പെടാനാണെങ്കില്‍ സാധാരണക്കാന്‍ എപ്പോഴും ആശ്രയിക്കുന്ന റേഷന്‍കടകള്‍ക്കല്ലേ ഒരേ നിറം വേണ്ടതെന്നും അതിന് ടെണ്ടര്‍ നടപടികള്‍ പാലിക്കേണ്ടതല്ലേ എന്നും കോടതി ചോദിച്ചു.
















