Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അര്‍ദ്ധ, പൂര്‍ണ്ണപവന മുക്താസനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:16 pm IST
inLifestyle

ആയുര്‍വേദശാസ്ത്രപ്രകാരം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ മൂലമാണ് രോഗങ്ങള്‍ ഉണ്ടാവുന്നത്. ഈ മൂന്ന് ദോഷങ്ങള്‍ക്കും, പ്രത്യേകിച്ച് വാതദോഷം കൊണ്ടുണ്ടാകുന്ന ‘ഗ്യാസി’ന്റെ ശല്യത്തിനും പവനമുക്താസനങ്ങള്‍ വളരെ പ്രയോജനപ്പെട്ടതാണ്. സ്ത്രീകള്‍ക്ക് പ്രസവത്തിന് ശേഷം വയറു ചുരുങ്ങാന്‍ ഇത് നല്ലൊരു അഭ്യാസമാണ്. പ്രസവം കഴിഞ്ഞ് മൂന്നു മാസമായാല്‍ ഈ ആസനങ്ങള്‍ അഭ്യസിക്കാവുന്നതാണ്.

അര്‍ദ്ധപവന മുക്താസനം ചെയ്യേണ്ട വിധം:-

1. കാലുകള്‍ നീട്ടി മലര്‍ന്നു കിടക്കുക. കൈകള്‍ അതാതു വശങ്ങളില്‍ നീട്ടി കമഴ്‌ത്തി വയ്‌ക്കുക. കാലുകള്‍ ചേര്‍ത്ത് വയ്‌ക്കണം.

2. ശ്വാസം എടുത്ത് വിട്ടുകൊണ്ട് ഒരു കാല്‍ നേരെ മുകളിലേക്ക് പൊക്കി മുട്ടുമടക്കുക. ഇനി, കൈകള്‍ കോര്‍ത്ത് കാല്‍മുട്ടിന് താഴെ പിടിച്ച്, നെഞ്ചിനടുത്തേയ്‌ക്ക് കാല്‍മുട്ടും തുടയും പരമാവധി അടുപ്പിക്കുക. അപ്പോള്‍ നീട്ടിവച്ചിരിക്കുന്ന കാലിന്റെ മുട്ടോ പാദമോ തറയില്‍ നിന്ന് പൊങ്ങാന്‍ പാടില്ല.

3. ഈ നിലയില്‍ മൂന്നു സെക്കന്‍ഡ് മുട്ടിനെ വലിച്ച് പിടിച്ചു കൊണ്ടിരിക്കുക.

4. വീണ്ടും ദീര്‍ഘമായി ശ്വാസം എടുക്കുക. ശ്വാസം വിടാന്‍ തുടങ്ങുന്നതോടൊപ്പം തല നിലത്തു നിന്നും ഉയര്‍ത്തി മുട്ടിനോടടുപ്പിച്ച് മൂക്ക് മുട്ടില്‍ തൊടുവിക്കാന്‍ ശ്രമിക്കുക. മുട്ട് വലിച്ചുപിടിച്ചിരിക്കുന്ന കൈകള്‍ അയച്ചുകൊടുക്കരുത്.

5. മുട്ടും മൂക്കും പരമാവധി അടുത്തുകഴിഞ്ഞാല്‍ ശ്വാസം എടുത്തുകൊണ്ട് കൈയും തലയും അതാതിന്റെ സ്ഥാനങ്ങളില്‍ കൊണ്ടുപോയി വയ്‌ക്കുക.

6. മറ്റേക്കാലു കൊണ്ടും ഇതുപോലെ ചെയ്യുക.

ഓരോ കാലും മാറി മാറി അഞ്ചു പ്രാവശ്യം വീതം ചെയ്യുക. ഇതിലെ ഓരോ നിലയും മനസിരുത്തി സാവധാനമാണ് ചെയ്യേണ്ടത്. ഒന്നു രണ്ടു മാസത്തെ പരിശീലനത്തിനു ശേഷം ഒറ്റശ്വാസത്തില്‍ തന്നെ ഇതെല്ലാം ചെയ്യാവുന്നതാണ്.

പൂര്‍ണ്ണപവന മുക്താസനം:-

അര്‍ദ്ധപവന മുക്താസനത്തില്‍ ഓരോ കാല്‍ മാറിയാണ് ഉപയോഗിച്ചതെങ്കില്‍ പൂര്‍ണ്ണ മുക്താസനത്തില്‍ രണ്ടുകാലും ഒപ്പം പൊക്കി മടക്കുക എന്ന വ്യത്യാസം മാത്രമേയുള്ളൂ.

ചെയ്യേണ്ട വിധം:-

1. മലര്‍ന്നു കിടക്കുക, കൈകള്‍ അതാതു വശങ്ങളില്‍ നീട്ടി കമഴ്‌ത്തി വയ്‌ക്കുക.

2. സാധാരണ പോലെ തന്നെ ശ്വാസം എടുത്തു വിട്ടുകൊണ്ട് രണ്ടുകാലും മുട്ടുവളയ്‌ക്കാതെ ഒപ്പം മുകളിലേയ്‌ക്കെടുത്ത് മുട്ടുകള്‍ മടക്കുക. കൈകള്‍ കോര്‍ത്ത് പിടിച്ച് കാല്‍മുട്ടുകള്‍ വട്ടം പിടിക്കുക.

3. കോര്‍ത്തുപിടിച്ച കൈകള്‍ കൊണ്ട് കാല്‍മുട്ടുകളെ വട്ടം പിടിച്ച്, മുട്ടും തുടയും നെഞ്ചിനോടടുപ്പിക്കുക. അപ്പോള്‍ പൃഷ്ഠഭാഗം നിലത്തുനിന്നും ഉയരാതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളണം.

4. കാല്‍മുട്ടുകള്‍ പരമാവധി നെഞ്ചിനോട് അടുത്തുകഴിഞ്ഞാല്‍ ദീര്‍ഘമായി ശ്വാസം എടുത്ത് അല്‍‌പം നേരം നിവര്‍ത്തിയ ശേഷം ശ്വാസം വിടുന്നതോടൊപ്പം നെഞ്ചും തലയും തോളും പൊക്കിക്കൊണ്ടുവന്ന് കാല്‍മുട്ടുകളുടെ നടുവില്‍ മൂ‍ക്ക് എത്തിക്കുവാന്‍ നോക്കുക. ഈ ശ്രമത്തില്‍ അരക്കെട്ട് നിലത്ത് നിന്നും പൊങ്ങാനിടവരരുത്.

5. ശ്വാസം മുഴുവന്‍ വിട്ടുതീര്‍ന്ന അവസ്ഥയില്‍ മൂന്നു സെക്കന്‍ഡ് നിന്നിട്ട് ശ്വാസം സാവധാനം എടുക്കുക. തലയും കൈകാലുകളും അതാതുസ്ഥാനങ്ങളിലേയ്‌ക്ക് കൊണ്ടുപോയി വയ്‌ക്കുക. അഞ്ച് പ്രാവശ്യം ഇത് ചെയ്യുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.