തിരുവനന്തപുരം: മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരോധനാജ്ഞ പ്രഖ്യാപിക്കും മുന്നേ പോലീസിനേയോ സര്‍ക്കാരിനേയോ അറിയിക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇവിടെ അതുണ്ടായില്ല.
വകുപ്പുകള്‍ തമ്മില്‍ എകോപനത്തിന്റെ പ്രശ്നം വരുന്നില്ല. പൊതുഭരണവും ആഭ്യന്തരവും മുഖ്യമന്ത്രിയുടെ വകുപ്പുകളാണ്. ജില്ലാ കലക്ടറും സബ് കലക്ടറും പൊതുഭരണത്തില്‍ കീഴിലാണ് വരുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
















