മുക്കൂട്ടുതറ: നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. ഇടകടത്തിയിലാണ് സംഭവം. മുട്ടപ്പളളി ചെറുതോട്ടുങ്കല്‍ ഷെബിന്‍ഷാജി(22) ക്കാണ് പരിക്കേറ്റത്.വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ സമീപത്തെ കടയില്‍ ഇടിച്ച് റോഡില്‍ മറിയുകയായിരുന്നു.മ ുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
















