Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ രക്ഷക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:05 pm IST
in Vicharam

തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫിസര്‍ കെ.എന്‍. സതീഷിനെ പദവിയില്‍നിന്ന് നീക്കം ചെയ്യണമെന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആവശ്യം സുപ്രീം കോടതി അനുവദിച്ചിരിക്കുകയാണ്. എക്‌സിക്യൂട്ടീവ് ഓഫീസറുടെ നടപടികള്‍ തികച്ചും ഏകപക്ഷീയമാണെന്നും, ക്ഷേത്ര ഭരണസമിതിയുടെ പ്രവര്‍ത്തനത്തിന് ഓഫീസര്‍ തടസം നില്‍ക്കുന്നുവെന്നുമായിരുന്നു പരാതികള്‍.

എക്‌സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കി ഉത്തരവിടുകയോ വേണമെന്നായിരുന്നു ആവശ്യം. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പുതിയ എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അമിക്കസ് ക്യൂറി നല്‍കിയ പേരുകളും സുപ്രീംകോടതി തള്ളി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് പേരുകളില്‍നിന്ന് എക്‌സിക്യൂട്ടീവ് ഓഫീസറെ തെരഞ്ഞെടുക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കി. അടുത്ത മാസം 19ന് പുതിയ ഓഫീസര്‍ സ്ഥാനമേറ്റെടുക്കും. എക്‌സിക്യൂട്ടീവ് ഓഫീസറെ പുറത്താക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കി ഉത്തരവിടുകയോ വേണമെന്നായിരുന്നു ആവശ്യം. പരമോന്നത കോടതി അംഗീകരിച്ചതോടെ ക്ഷേത്രത്തെ ചുറ്റിപ്പറ്റി ഉയര്‍ന്നുവന്ന പല കഥകളിലും കഴമ്പുണ്ടെന്ന് വരികയാണ്.

ശ്രീപത്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കാനുള്ള ഗൂഢനീക്കത്തിന് തുടക്കംകുറിച്ചത്് കഴിഞ്ഞ ഇടതു സര്‍ക്കാറിന്റെ കാലത്തായിരുന്നു. ക്ഷേത്രം സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത് ഇടതുസംഘടനകളായിരുന്നു. സിഐടിയു സംഘടനയായ ശ്രീപത്മനാഭസ്വാമിക്ഷേത്രം എംപ്ലോയീസ് യൂണിയനാണ് ക്ഷേത്രത്തിലെ ഔദ്യോഗികസംഘടന.സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ക്ഷേത്രവും ക്ഷേത്രസ്വത്തുക്കളും തങ്ങളുടെ കൈകളില്‍ വരുമെന്ന് ഇടതുസംഘടന ആഗ്രഹിച്ചു. കേരളത്തിലെ ക്ഷേത്രങ്ങള്‍ ഭരിക്കുന്ന ദേവസ്വം ബോര്‍ഡുകള്‍ ഹിന്ദുവിരുദ്ധസമിതികളായി മാറിക്കൊണ്ടിരിക്കുന്നതുപോലെ പത്‌നമനാഭ സ്വാമിക്ഷേത്രവും മാറും എന്നാഗ്രഹിച്ചവര്‍ ഏറെയാണ്. പിന്നീട് കാര്യങ്ങള്‍ കൈവിട്ടു.

ഉദ്ദേശിച്ചിടത്തൊന്നും കാര്യങ്ങല്‍ നിന്നില്ല. നിധി കണ്ടെത്തലും സുപ്രീം കോടതി ഇടപെടലുമൊക്കെ ക്ഷേത്രം സ്വന്തമാക്കാനുള്ള ആഗ്രഹത്തിന് തടസ്സമായി.

എങ്കിലും ക്ഷേത്രത്തെ അവമതിക്കുന്ന വാര്‍ത്തകള്‍ ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരുന്നു. രാജകുടുംബത്തെ ആക്ഷേപിക്കുന്ന അമിക്കസ് ക്യൂറിയും എക്‌സിക്യൂട്ടീവ് ഓഫീസറും സഹായിച്ചതോടെ കാര്യങ്ങള്‍ എളുപ്പമായി. പാരമ്പര്യം മറന്നുള്ള നടപടികള്‍ മുതല്‍ ശംഖുമോഷണം വരെ ക്ഷേത്രത്തിനുള്ളില്‍ നടന്നു. പദ്മനാഭ ദാസന്മാരായി ഭരിച്ച രാജകുടുംബത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നത്. ഗുരുവായൂര്‍ ക്ഷേത്രം മോഡല്‍ ഭരണം, ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ അനുവദിക്കില്ലന്ന് ഹിന്ദു സംഘടനകള്‍ നിലപാടെടുത്തിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ക്രിമിനല്‍ കേസ് പ്രതികളും രാഷ്‌ട്രീയക്കാരുടെ പിന്‍ബലത്തില്‍ കയറിക്കൂടിയിട്ടുണ്ട്. ഈ ക്ഷേത്രത്തെയും രാഷ്‌ട്രീയക്കാരുടെ വരുതിയില്‍ കൊണ്ടുവരാനാണ് ശ്രമച്ചത്.

ശ്രീപദ്മനാഭന്റെ കളഭത്തിനു പ്രത്യേകതകളുണ്ടായിരുന്നു. അതുപോലും പലരുടെയും തന്നിഷ്ടത്തിനനുസരിച്ച് മാറ്റുകയുണ്ടായി. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെ സത്യസന്ധമായി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലും നിയമവ്യവസ്ഥയ്‌ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നതിലും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം പരാജയപ്പെട്ടു എന്നുകൂടി തെളിയുകയാണ് കോടതിയുടെ പുതിയ ഉത്തരവിലൂടെ. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുകയാണ് വേണ്ടത്. എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷിനെ മാറ്റാന്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ശരിയായ ദിശയിലുള്ളതാണ്.

ക്ഷേത്രത്തിലെ ശ്രീകോവിലുകളുടെ പുനരുദ്ധാരണം, മൂലവിഗ്രഹത്തിലെ കടുശര്‍ക്കരലേപനം, ധ്വജം നവീകരണം, കുളങ്ങളുടെ വൃത്തിയാക്കല്‍, പുനരുദ്ധാരണം എന്നീ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ വിദഗ്ധരുടെ സമിതിയുണ്ടാക്കിയ സുപ്രീംകോടതി നടപടി സ്വാഗതാര്‍ഹമാണ്. ശരിയായ രീതിയിലുള്ള നവീകരണപ്രവൃത്തികള്‍ക്ക് ഭക്തജനങ്ങളും പരിസരവാസികളും പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തുകഴിഞ്ഞു.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ ഇരുട്ടില്‍ നിര്‍ത്തുന്നതില്‍ പലര്‍ക്കും വ്യത്യസ്ത താല്‍പര്യങ്ങളുണ്ട്. അത്തരക്കാര്‍ക്ക് ഇനിയും മുതലെടുപ്പിന് അവസരം നല്‍കാതിരിക്കാന്‍ സുപ്രീംകോടതിയുടെ നിലപാടുകള്‍ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.