Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാഷ്‌ട്രത്തെ സമ്പന്നമാക്കി ശൂന്യതയെ പ്രാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 08:31 pm IST
inSamskriti

സനത്കുമാരന്‍ എന്ന ആത്മബോധിയില്‍നിന്നും ആത്മതത്വം നേടിയ പൃഥു, തനിക്ക് കുമാരന്മാര്‍ ഗുരുവായി വരുമെന്ന് പണ്ട് ശ്രീഹരിതന്നെ അനുഗ്രഹം നല്‍കിയ കാര്യം ഓര്‍മിച്ചു. കുമാരന്മാര്‍ക്ക് എന്താണ് ദക്ഷിണ കൊടുക്കുക എന്നായി പിന്നീടുള്ള ചിന്ത. എന്തുകൊടുത്താലാണ് മതിവരുക? എന്താണ് കൊടുക്കാന്‍ സാധിക്കുക? കൊടുക്കാന്‍ എന്റെ കൈവശം എന്താണുള്ളത്? ഈ ശരീരംപോലും എന്റെതല്ല. ”സാധുഛിഷ്ടം ഹി സര്‍വംമേ ആത്മനാസഹ കിം ഭദേ” ഈ ശരീരംപോലും വേനശരീരത്തില്‍നിന്നും മഹര്‍ഷിമാര്‍ കടഞ്ഞെടുത്തതാണ്. അത് എന്റേതല്ല, മഹര്‍ഷിമാരുടേതാണ്. രാജ്യവും മഹര്‍ഷിമാര്‍ ഏല്‍പ്പിച്ചതാണ്. ഞാന്‍ ഇവിടെ ജനങ്ങളുടെ ദാസനാണ്. എങ്കിലും ഇതെല്ലാം എന്റേതാണെന്ന് ഞാന്‍ മിഥ്യാഭിമാനം കൊള്ളുകയാണ്. അതിനാല്‍ ആ അഭിമാനത്തെത്തന്നെ ഞാന്‍ ദക്ഷിണയായി സമര്‍പ്പിക്കുന്നു.

പൃഥു കുമാരന്മാരെ നമസ്‌കരിച്ചു. തുടര്‍ന്ന് കുമാരന്മാര്‍ ആകാശമാര്‍ഗത്തില്‍ അന്തര്‍ധാനം ചെയ്തു.

പിന്നീട് എല്ലാ കര്‍മങ്ങളും ഭഗവത് സമര്‍പ്പണമായി ചെയ്ത് പൃഥു കുറെക്കാലം കൂടി രാജ്യഭരണം നിര്‍വഹിച്ചു. സൂര്യഭഗവാന്റെ സാന്നിദ്ധ്യത്തിലാണ് ഭൂമിയില്‍ ജീവജാലങ്ങള്‍ പ്രവര്‍ത്തനോന്മുഖരാകുന്നത്. എന്നാല്‍ ഈ പ്രവൃത്തികളിലൊന്നും സൂര്യന് പങ്കില്ല. സൂര്യനില്‍നിന്നുള്ള ഊര്‍ജം കൊണ്ടു ചെയ്യുന്നു. പക്ഷെ കര്‍മ്മത്തിന്റെ യാതൊരു ഉത്തരവാദിത്വവും സൂര്യനില്ല. അതുപോലെയായിരുന്നു പൃഥുവിന്റെ രാജ്യഭരണം.

അച്യുതാത്മകമായി കര്‍മങ്ങളെ അനുഷ്ഠിച്ചതുകൊണ്ട് ദിക്പാലന്മാരെല്ലാം വേണ്ടവിധത്തില്‍ ഭാഗഭാക്കായി. അതിനാല്‍ അതിവര്‍ഷമോ വരള്‍ച്ചയോ അകാലമരണമോ രാക്ഷസപീഡയോ കടലാക്രമണമോ കൊടുങ്കാറ്റോ ദാരിദ്ര്യദുഃഖമോ ഇല്ലാതെ ഈശ്വരാനുഗ്രഹത്തോടെ രാഷ്‌ട്രം പുരോഗമിച്ചു. ഇന്ദ്രന്‍ സമയത്തിനു മഴ പെയ്യിച്ചു. അഗ്നി അധികം തപിച്ചില്ല. യമന്‍ അകാലത്തുവരാത്തതിനാല്‍ ശിശുമരണങ്ങളുണ്ടായില്ല. നിര്യതി കോപിച്ചില്ല. വരുണന്‍ പ്രസാദിച്ചു. വായു ആവശ്യാനുസൃതം മാത്രം വീശി. കുബേരന്റെ പ്രവര്‍ത്തനം ലക്ഷ്മീസാന്നിദ്ധ്യത്തിലായി. ഭണ്ഡാരം എപ്പോഴും നിറഞ്ഞുനിന്നു. ഈശാനദേവന്‍ അനുഗ്രഹിച്ചു.

പൃഥു കര്‍മ്മങ്ങള്‍ ചെയ്തിരുന്നെങ്കിലും ഭഗവതര്‍പിതമാകയാല്‍ കര്‍മ്മഫലത്തെക്കുറിച്ചു ചിന്തിച്ചില്ല. അതുകൊണ്ടുതന്നെ കര്‍മ്മവാസന ബന്ധനമായി വന്നില്ല.

രഞ്ജിപ്പിക്കുന്നതില്‍ ചന്ദ്രനും കര്‍മത്തില്‍ സൂര്യനും തേജസ്സില്‍ അഗ്നിക്കും ക്ഷമയില്‍ ഭൂമിക്കും അഗാധതയില്‍ സമുദ്രത്തിനും സ്ഥൈര്യത്തില്‍ മേരുവിനും സമ്പാദ്യത്തില്‍ കുബേരനും പരിപാലനത്തില്‍ വായുവിനും യുദ്ധത്തില്‍ രുദ്രനും സൗന്ദര്യത്തില്‍ കാമദേവനും ധൈര്യത്തില്‍ സിംഹത്തിനും ജ്ഞാനത്തില്‍ ബൃഹസ്പതിക്കും വാത്സല്യത്തില്‍ മനുവിനും പ്രഭുത്വത്തില്‍ ബ്രഹ്മനും തുല്യനായി പൃഥു പരിലസിച്ചു എന്നാണ് മൈത്രേയ മഹര്‍ഷി വിദുരരോടു പറഞ്ഞത്. സര്‍വഗുണങ്ങളിലും പൃഥുവിന് സമാനന്‍ പൃഥു മാത്രമായിരുന്നു. സത്തുക്കള്‍ക്ക് ശ്രീരാമനെപ്പോലെയായിരുന്നു.

രാമായണത്തില്‍ രാമന്റെ ഭരണകാലത്തെ അവസ്ഥ ഇത്തരുണത്തില്‍ സ്മരണീയം. ”സസ്യപരിപൂര്‍ണയല്ലോ ധരിത്രിയും.” വൈകുണ്ഠലോകഭോഗത്തിനു തുല്യമായ ജീവിതമായിരുന്നു ജനങ്ങള്‍ക്ക്.

പൃഥു ഭൂമിയെ നല്ല രീതിയില്‍ പരിപാലിച്ച് സമൃദ്ധമാക്കിയശേഷം രാജ്യഭാരം പുത്രന്മാരെ ഏല്‍പ്പിച്ച് വാനപ്രസ്ഥത്തിനിറങ്ങി. അവിടെ പഞ്ചേന്ദ്രിയങ്ങളേയും മനസ്സിനെയും അടക്കി തപോമാര്‍ഗത്തിലാണ് വനത്തില്‍ കഴിഞ്ഞത്. അതിനായി നിത്യം പ്രാണായാമത്തെയും അവലംബിച്ചു. സത്വഗുണത്തിനാല്‍ തമോഗുണത്തേയും രജോഗുണത്തേയും ലയിപ്പിച്ചു. ക്രമേണ എല്ലാം ഉപേക്ഷിക്കാന്‍ ശീലിച്ചു. വിശപ്പും ദാഹവും തണുപ്പും ചൂടും ഒന്നും അറിയാതെയായി. വിരക്തിയും ഭക്തിയുമായിക്കഴിഞ്ഞ് ആത്മജ്ഞാനവുമുണ്ടായി. അന്ത്യകാലത്ത് പരബ്രഹ്മത്തിനെത്തന്നെ ധ്യാനിച്ച് ബ്രഹ്മമായിത്തന്നെ മാറി. ”ബ്രഹ്മഭൂതോ ദൃഢം, കാലേ തത്യാജ സ്വം കളേവരം”

മുക്താസനത്തിലിരുന്ന് പ്രാണനയെ ഷഡധാര ചക്രങ്ങളിലൂടെ കടത്തി ആജ്ഞാചക്രത്തില്‍ നിന്നും ഉയര്‍ത്തി ബ്രഹ്മരന്ധ്രത്തിലെത്തിച്ചു. വ്യക്തിശരീരത്തെ സമഷ്ടി ശരീരത്തില്‍ ലയിപ്പിച്ചു.

”ഇന്ദ്രിയേഷു മനസ്താനി തന്മാത്രേഷു യഥോല്‍ഭവം

ഭൂതാദിനാമൂന്യുത്ക്ഷിപ്യ മഹത്യാത്മനി സംദധേ”

മനസ്സിനെ ഇന്ദ്രിയങ്ങളിലും ഇന്ദ്രിയങ്ങളെ പഞ്ചതന്മാത്രകളിലും അവയെ പഞ്ചഭൂതങ്ങളിലൂടെ അഹങ്കാരസഹിതം മഹന്നത്വത്തില്‍ ലയിപ്പിച്ചു. തുടര്‍ന്ന് പിണ്ഡശരീരത്തെ ജ്ഞാനവവൈരാഗ്യ വീര്യത്താല്‍ ഉപേക്ഷിച്ചു.

പൃഥു ശരീരത്തെ ഭാര്യ അര്‍ചിസു തന്നെ ചിതയൊരുക്കി ഉദകക്രിയകളെല്ലാം ചെയ്ത് ദഹിപ്പിച്ചു. തുടര്‍ന്ന് അര്‍ചിസും വൈകുണ്ഠത്തിലേക്കുപോയി.

പൃഥുവിന്റെ ചരിത്രം കേള്‍ക്കുന്നവരും പറയുന്നവരുമെല്ലാം മോക്ഷത്തിനര്‍ഹരായിത്തീരുമെന്ന് മൈത്രേയ മഹര്‍ഷി ഉപസംഹരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.