Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

കുടിവെള്ളം; മലപ്പുറം നഗരസഭയില്‍ ബഹളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 10:29 pm IST
inMalappuram

മലപ്പുറം: നഗരസഭയിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ മുനിസിപ്പാലിറ്റിക്ക് കഴിഞ്ഞില്ലെന്ന് ആരോപിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

ഇരുവിഭാഗവും പരസ്പരം ബഹളം വെച്ച് കൗണ്‍സില്‍ ഏറെ നേരം തടസപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളോടെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷമാണ് കുടിവെള്ള പ്രശ്നത്തെ സംബന്ധിച്ച് പരാതി ഉന്നയിച്ചത്. പാണക്കാട് വില്ലേജില്‍പെട്ട ചാമക്കയത്ത് നിന്ന് നഗരസഭാ പ്രദേശത്തേക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്ത് എത്തിക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ഇതിനായി കണ്ടെത്തിയ കിണറില്‍ പമ്പ് സെറ്റ് സംവിധാനമടക്കമുള്ള സാമഗ്രികള്‍ എത്തിച്ചില്ലെന്നുമാണ് പ്രതിപക്ഷം യോഗത്തില്‍ ആക്ഷേപം ഉന്നയിച്ചത്. ഈ വിഷയത്തില്‍ നേരത്തെ അനുകൂല തീരുമാനമെടുത്തിട്ടും മുനിസിപ്പല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് നടപടി വൈകിയെന്നും ഇത് കാരണമാണ് മുനിസിപ്പാലിറ്റി പരിധിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകാന്‍ കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു.

കൂടാതെ നഗരസഭയുടെ നേതൃത്വത്തില്‍ വാര്‍ഡ് തലങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നടത്തുന്ന കുടിവെള്ള വിതരണത്തിന് വകയിരുത്തിയ തുക കൃത്യമായി നല്‍കാത്തത് കാരണം കുടിവെള്ള വിതരണം ഏറെ പ്രയാസകരമായി മാറി കഴിഞ്ഞെന്നും പ്രശ്ന പരിഹാരത്തിന് അനുവദിച്ച ഫണ്ട് മറ്റ് കാര്യങ്ങള്‍ക്ക് വകയിരുത്തിയതും ചര്‍ച്ചയായി. ഇതോടെ മറുപടിയുമായി ഭരണപക്ഷ അംഗങ്ങള്‍ രംഗത്ത് വരികയും ഇരുവിഭാഗവും ഏറെ നേരം പരസ്പരം വാക്‌പോര് നടത്തുകയായിരുന്നു.

ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് ചെയര്‍പേഴ്സണ്‍ സി.എച്ച്.ജമീല ഇടപെട്ടെങ്കിലും ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ചെയര്‍പേഴ്സണ് നേരെ തിരിഞ്ഞ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് യോഗം ബഹിഷ്‌കരിച്ചു. പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം ഭരണപക്ഷം അവരുടെ നിലപാട് യോഗത്തെ അറിയിച്ചു. പത്ത് അജണ്ടകള്‍ പരിഗണിച്ച യോഗത്തില്‍ എട്ടെണ്ണം പാസാക്കി.

മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് കവാടം നിര്‍മിക്കുന്നതിന് മുന്നോട്ട് വന്ന രണ്ട് സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്തതിന് ശേഷം അനുകൂല തീരുമാനമെടുക്കും. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി ആധുനിക രീതിയിലുള്ള കമ്പോസ്റ്റിംഗ് മെഷീന്‍ സ്ഥാപിക്കുന്നതിന് നഗരസഭക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാല്‍ വേണ്ടെന്ന് വെക്കാനും യോഗം നിശ്ചയിച്ചു. നവീകരണം പുരോഗമിക്കുന്ന കോട്ടപ്പടി വലിയതോടിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടയാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കാനും യോഗം നിര്‍ദേശം നല്‍കി. ഇന്ന് മുതല്‍ തന്നെ അതിനുള്ള നടപടി മുനിസിപ്പല്‍ എഞ്ചിനീയറിംങ് വിഭാഗം ആരംഭിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.