Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കെടുകാര്യസ്ഥത: കേരളാ ഫീഡ്‌സ് പ്രതിസന്ധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 12:44 pm IST
in Kollam

എം.ഡി. ബാബുരഞ്ജിത്ത്

കരുനാഗപ്പള്ളി: ക്ഷീരകര്‍ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള കാലിത്തീറ്റ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കേരളാ ഫീഡ്‌സ് അഴിമതിയും കെടുകാര്യസ്ഥതയും കാരണം പ്രതിസന്ധിയിലേക്ക്. പ്ലാന്റ്’ഇന്ന് 60 കോടിയോളം രൂപയുടെ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.

കമ്പനി തുടങ്ങിയ നാള്‍ മുതല്‍ തന്നെ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്ലാന്റിനുള്ളിലെ കെട്ടിടത്തിലേക്ക് ഓഫീസ് ഷിഫ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പത്തര ലക്ഷം രൂപയാണ് ചെലവാക്കിയിരിക്കുന്നത്.

പ്ലാന്റിനുളളില്‍ 52 ലക്ഷത്തോളം രൂപ ചെലവിട്ട് നിര്‍മിച്ച കനാല്‍ പൂര്‍ത്തികരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തകര്‍ന്നതും വിവാദമായി. വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 64 ലക്ഷത്തില്‍പരം രൂപ കമ്പനിക്ക് നഷ്ടമുണ്ടായെന്നും ആരോപണമുണ്ട്.

കമ്പനിയിലെ പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും നടപടിക്രമം പാലിക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. ടെണ്ടര്‍ നടപടികളില്‍ സുതാര്യത ഇല്ല. സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരുടെ പേരില്‍ വര്‍ക്ക് എടുക്കുന്നതു കൂടാതെ പൊതുമരാമത്തു വിഭാഗം നിശ്ചയിച്ചതില്‍ കുടുതല്‍ തുകയാണ് നല്‍കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തില്‍ നിന്നും ആടുവളര്‍ത്തല്‍ പദ്ധതിക്കായി 2012ല്‍ 1.60 കോടി രൂപ കമ്പനിക്കു ലഭിച്ചെങ്കിലും പദ്ധതി നടപ്പാക്കുകയോ സര്‍ക്കാരിലേക്ക് തുക തിരികെ നല്‍കുകയോ ചെയ്തിട്ടില്ല. എംഡിയും ഡെപ്യൂട്ടി മാനേജരും എഞ്ചിനീയറും സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇറ്റലി, ജര്‍മ്മനി, അമേരിക്ക തടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയ വകയില്‍ കമ്പനിക്ക് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയിട്ടുണ്ടെന്ന് ധനകാര്യവകുപ്പിന്റെ പരിശോധനയില്‍ ചൂണ്ടിക്കാണിക്കുന്നു.

കാലിത്തീറ്റയില്‍ ഉപയോഗിക്കുന്ന യൂറിയയ്‌ക്കു പകരം വിദേശകമ്പനിയില്‍ നിന്നും ഒപ്ടിജന്‍ വാങ്ങിയതിലും വന്‍അഴിമതിയാണ് ആരോപിക്കുന്നത്. സ്റ്റോര്‍ പര്‍ച്ചേയ്‌സ് നിയമങ്ങള്‍ പാലിക്കാതെ മെട്രിക് ടണ്ണിന് 8000 രൂപ വിലയുള്ള യൂറിയയ്‌ക്കു പകരം 80000 രൂപ വിലയുള്ള ഒപ്ടിജന്‍, ആള്‍ടെക്ക് എന്ന വിദേശ കമ്പനിയില്‍ നിന്നും വാങ്ങിയതാണ് പ്രശ്‌നമായത്.

കേരളാ ഫീഡ്‌സിന്റെ ഫാക്ടറിയോട് ചേര്‍ന്ന് ബൈപാസ് പ്രോട്ടിന്റെ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് ഒന്നര കോടിയോളം രൂപ മുടക്കി വാങ്ങിയ യന്ത്രങ്ങള്‍ മഴയും വെയിലുമേറ്റ് നശിക്കുകയാണ്. അഴിമതികള്‍ ചൂണ്ടിക്കാട്ടി ലോകായുക്തയില്‍ കേസ് നടക്കുന്നു. വിജിലന്‍സും അന്വേഷണം നടത്തി വരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

Entertainment

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

Kerala

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.