Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭൗതിക-ആത്മീയ ജീവിതക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 10:25 pm IST
inSamskriti

 

യോഗാംഗനുഷ്ഠാനാത് അശുദ്ധി ക്ഷയേ

ജ്ഞാന ദീപ്തിരാളവിവേകഖ്യാഹിതേഃ

(പാ.യോ. സൂ. 2:28)

യോഗാംഗ അനുഷ്ഠാനം കൊണ്ട് അശുദ്ധികള്‍ നശിച്ച് വിവേകഖ്യാതിവരെയുള്ള ജ്ഞാനം പ്രകാശിക്കുന്നു. ഇതുവരെയുള്ള സൂത്രങ്ങളിലൂടെ നമുക്ക് ലഭ്യമാക്കേണ്ട പരമ സത്യത്തെക്കുറിച്ചാണ് പതഞ്ജലി മഹര്‍ഷി സൂചിപ്പിച്ചത്. അവയൊക്കെ ഒരു സാധാരണക്കാരന്റെ ബുദ്ധിക്ക് ദഹിക്കാവുന്നതിലും ഉയര്‍ന്ന വിഷയങ്ങളാണ്. സാധനയുടെ ശക്തിയും സ്ഥിരതയും വര്‍ധിക്കാന്‍ ഈ അറിവുകള്‍ അനിവാര്യമാണ്.

തുടര്‍ന്നുള്ള സൂത്രങ്ങളില്‍ സാധ്യത്തിലേക്കുള്ള സാധനയെക്കുറിച്ചാണ് പറയുന്നത്. അഷ്ടാംഗ യോഗാനുഷ്ഠാനം നമുക്ക് അരിഷ്ട്വര്‍ഗ്ഗങ്ങളില്‍നിന്നും മുക്തി നല്‍കുന്നു. കാമം (ആഗ്രഹം), ക്രോധം (ദേഷ്യം), ലോഭം (പിശുക്ക്), മോഹം (മൂഢത), മദം (അഹങ്കാരം), മാത്‌സര്യം (അസൂയ) ഇവയാണ് അരിഷ്ട്വര്‍ഗ്ഗങ്ങള്‍ അഥവാ ഷഡ്‌വൈരികള്‍. ഇവയുടെ ശക്തി ക്ഷയിക്കുന്നതനുസരിച്ച് നമ്മിലെ ജ്ഞാനം പ്രകാശിച്ചുതുടങ്ങുന്നു.

അനുഷ്ഠാനശക്തിക്കനുസരിച്ച് മനസ്സിലെ മാലിന്യങ്ങള്‍ കുറഞ്ഞുകുറഞ്ഞ് ആത്മജ്ഞാനത്തിന്റെ ഉന്നതാവസ്ഥയെ പ്രാപിക്കുന്നു. ഇതാണ് വിവേകഖ്യാതി. ഇവിടെ നമുക്ക് ത്രിഗുണാത്മകമായ പ്രകൃതി മുതല്‍ പുരുഷ സ്വരൂപംവരെയുള്ള വിവേകജ്ഞാനം ഉണ്ടാകുന്നു. വിവേകജ്ഞാനം അവിദ്യയെ ഇല്ലാതാക്കുന്നു. അവിദ്യയുടെ അഭാവത്തില്‍ ചിത്തത്തിന്റെ അശുദ്ധികള്‍ ക്ഷയിച്ച് ചിത്തശുദ്ധിയും കൈവരുന്നു. അഷ്ടാഗ യോഗങ്ങളുടെ അനുഷ്ഠാനത്തിലൂടെ സമ്യക് ജ്ഞാനം ലഭിക്കുന്ന യോഗിക്ക് സപ്തസിദ്ധികള്‍ ആര്‍ജിക്കാന്‍ കഴിയുന്നു.

ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ബോധം ഉണ്ടെങ്കിലേ നമുക്ക് ഈ സിദ്ധികള്‍ ആര്‍ജിക്കാന്‍ കഴിയൂ. ലക്ഷ്യത്തെക്കുറിച്ച് വ്യക്തത ലഭിച്ചുകഴിഞ്ഞാല്‍ ഉചിതമായ മാര്‍ഗം കണ്ടെത്തേണ്ടതും ആവശ്യമാണ്. ചതുര്‍ യോഗങ്ങളും ഇതിനുള്ള ഉപാധികളാണ്. അതില്‍ രാജയോഗ മാര്‍ഗത്തിലൂടെയുള്ള മുക്തിമാര്‍ഗമാണ് അഷ്ടാംഗ യോഗത്തിലൂടെ നാം ചിന്തിക്കുന്നത്.

യമനിയമാസനപ്രാണായാമ പ്രത്യാഹാര

ധാരണാധ്യാന സമാധയോ/ഷ്ടാവംഗാനി

(പാ.യോ.സൂ. 2:29)

യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് യോഗത്തിന്റെ എട്ട് അംഗങ്ങള്‍.

അഷ്ടാംഗത്തിലെ ആദ്യ അഞ്ചെണ്ണം ബഹിരംഗ യോഗവും അവസാന മൂന്നെണ്ണം അന്തരംഗ യോഗവുമാണ്. ബഹിരംഗ യോഗത്തെ നമുക്ക് ആരോഗ്യപൂര്‍ണ്ണമായ ഭൗതിക ജീവിതക്രമമായും, അന്തരംഗ യോഗത്തെ ആരോഗ്യപൂര്‍ണ്ണമായ ആത്മീയ ജീവിതക്രമമായും കാണാവുന്നതാണ്. പുരുഷാര്‍ത്ഥങ്ങളുടെ ആദ്യപടിയായ ധര്‍മ്മത്തെ നമുക്ക് യമ നിയമാദികളിലൂടെ പാലിക്കാന്‍ കഴിയുന്നു. ആസന പ്രാണായാമാദികളിലൂടെ അര്‍ത്ഥ പ്രാപ്തിക്കുള്ള ആരോഗ്യവും പ്രത്യാഹാര, ധാരണകളിലൂടെ ആഗ്രഹങ്ങളുടെ (കാമം) മുകളില്‍ നിയന്ത്രണവും ധ്യാനത്തിലൂടെ ആത്മീയതയും, സമാധിയിലൂടെ ആത്മ സാക്ഷാല്‍ക്കാരവും (മോക്ഷം) നമുക്ക് ലഭിക്കുന്നു. അങ്ങനെ ധര്‍മ്മാര്‍ത്ഥ കാമ മോക്ഷങ്ങളെയും നമുക്ക് അഷ്ടാംഗ യോഗത്തിലൂടെ പ്രാപ്തമാക്കാന്‍ കഴിയുന്നു.

യമം- തിന്മയില്‍നിന്നും നന്മയിലേക്കും

നിയമം- സത്കര്‍മ്മങ്ങള്‍ക്കും

ആസനം- ശാരീരിക പൂര്‍ണ്ണതക്കും

പ്രാണായാമം-നിഷേധ ചിന്തകളില്‍നിന്ന് മുക്തിയും

പ്രത്യാഹാരം- ബാഹ്യ ചിന്തകളുടെ മുകളില്‍ നിയന്ത്രണവും കൊണ്ടുവരാന്‍ നമ്മെ സഹായിക്കുന്നു. ഇവയെ ബഹിരാംഗ യോഗം എന്നു പറയുന്നു. ബഹിരാംഗയോഗ പരിശീലനം നമ്മുടെ ഭൗതികജീവിതത്തെ ആനന്ദപൂര്‍ണ്ണമാക്കുന്നു.

ധാരണ-ആന്തരിക ചിന്തകളുടെ മുകളില്‍ നിയന്ത്രണം

ധ്യാനം- ഏകചിന്ത (ഈശ്വരചിന്ത)

സമാധി- ചിന്താരഹിതമായ അവസ്ഥ

അഥവാ നിശബ്ദതക്കും കാരണമാകുന്നു. ഇവയെ അന്തരംഗ യോഗം എന്നു പറയുന്നു. അന്തരംഗ യോഗ പരിശീലനത്തിലൂടെ യോഗി ആത്മീയജീവിതത്തെ സാക്ഷാല്‍ക്കരിക്കുന്നു. അങ്ങനെ അഷ്ടാംഗ യോഗം ഭൗതികവും ആത്മീയവുമായ നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്തി നരരാക്ഷസനില്‍നിന്നും നമ്മെ നരോത്തമനിലേക്ക് പടിപടിയായി ഉയര്‍ത്തുന്നു.

മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍

യമം- യോഗക്കുള്ള മാനസിക തയ്യാറെടുപ്പും (സാമൂഹ്യജീവിതക്രമം)

നിയമം- യോഗക്കുള്ള ശാരീരിക തയ്യാറെടുപ്പും (വ്യക്തിജീവിതക്രമം)

ആസനം- ശരീരത്തെ ചിട്ടപ്പെടുത്തലും (പേശികളുടെ നിയന്ത്രണം)

പ്രാണായാമം- ശ്വാസ നിയന്ത്രണവും

പ്രത്യാഹാരം- ഇന്ദ്രിയങ്ങളുടെ മുകളിലുള്ള നിയന്ത്രണവും

ധാരണ- മനസിന്റെ നിയന്ത്രണം

ധ്യാനം- ചിത്തവൃത്തികളുടെ നിയന്ത്രണം

സമാധി- ബുദ്ധിയുടെ നിയന്ത്രണവുമാണ്.

ബുദ്ധിയുടെ നിയന്ത്രിതമായ വഴിയിലൂടെയുള്ള യാത്ര നമുക്ക് ്രപകൃതി പുരുഷ ബോധം (ആത്മജ്ഞാനം) നല്‍കുന്നു. അങ്ങനെ അവിദ്യയകന്ന് യോഗി അഷ്ടാംഗ പരിശീലനത്തിലൂടെ സപ്ത സിദ്ധികളും ആര്‍ജ്ജിച്ച് പരമഗതിയെ പ്രാപിക്കുന്നു. അഷ്ടാംഗത്തിലെ ഓരോ അംഗത്തെക്കുറിച്ചുമുള്ള വിശദമായ ചിന്തകള്‍ നമുക്ക് തുടര്‍ന്നുവരുന്ന സൂത്രങ്ങളിലൂടെ ലഭ്യമാകുന്നതാണ്.

 

 

 

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.