ഇരിട്ടി: ഇരിട്ടി നളന്ദ കല സാഹിത്യവേദിയുടെ ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളായി മുസ്തഫ കീത്തടത്ത് (പ്രസിഡണ്ട്), ഹനീഫ ഇരിട്ടി, രാജി അരവിന്ദ് (വൈസ് പ്രസിഡണ്ടുമാര്‍), രാധാകൃഷ്ണന് കീഴൂര്‍ (സെക്രട്ടറി), ഉണ്ണികൃഷ്ണന് കീച്ചേരി, ശ്രീനിവാസന് എടക്കാനം (ജോയന്റ് സെക്രട്ടറി), ജയേഷ് പായം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡണ്ട് മുസ്തഫ കീത്തടത്ത് അദ്ധ്യക്ഷത വഹിച്ചു. ജൂണ്‍ 4ന് പ്രതിമാസ സാഹിത്യസംഗമവും മാധവിക്കുട്ടി അനുസ്മരണവും നടക്കും. രാധാകൃഷ്ണന് കീഴൂര്‍ സ്വാഗതവും ജയേഷ് പായം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: