Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കുടിനീരിനായുള്ള കാത്തിരിപ്പിലാണ് ഓണി കോളനിവാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 08:30 pm IST
in Kasargod

 

കാസര്‍കോട്: മണിക്കൂറുകളോളം ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാല്‍ കണ്ണീര്‍ത്തുള്ളിപോലെ ഊറി വരുന്ന ഉറവക്കുഴിയില്‍ നിന്ന് തൊണ്ട നനയ്‌ക്കാനുള്ള വെള്ളം ശേഖരിച്ച് മടങ്ങാം. കാത്തിരിപ്പിനൊടുവില്‍ കിട്ടുന്ന കഷ്ടി ഒരുകുടം വെള്ളം കൊണ്ടാണ് വീട്ടിലെ പാചകം. കള്ളാര്‍ പഞ്ചായത്തിലെ ഓണി പട്ടികവര്‍ഗ കോളനിയിലെ ഓമനയും മാണിക്യവും പറയുന്നു. പല രാത്രികളിലും രണ്ടുമണിയായാലും ഉറങ്ങാന്‍ കഴിയില്ല. മലയോര പഞ്ചായത്തുകളില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കുടിവെള്ള ക്ഷാമത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ് ഇവരുടെ വാക്കുകള്‍.

സര്‍ക്കാര്‍ പ്രഖ്യാപിച്ച കുടിവെള്ള കിയോസ്‌കുകളെക്കുറിച്ച് ഇവിടെയുള്ള ആളുകള്‍ അറിഞ്ഞിട്ടു പോലുമില്ല. ആവശ്യമായ റോഡ് സൗകര്യമില്ലാത്തതിനാല്‍ ഇവിടേക്ക് കുടിവെള്ളമെത്തിക്കാന്‍ വാഹന ഉടമകളും മടിക്കുകയാണ്. ഈ വര്‍ഷമാണ് വെള്ളത്തിന് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കേണ്ടി വന്നതെന്ന് കോളനിവാസികള്‍ പറയുന്നു. കുടിവെള്ളം ശേഖരിച്ചു വെക്കേണ്ടതിനാല്‍ പലര്‍ക്കും പണിക്കു പോലും പോകാന്‍ കഴിയുന്നില്ലെന്നും ഇവര്‍ വിഷമത്തോടെ പറയുന്നു.

നിലവില്‍ കോളനിക്ക് സമീപം റോഡിനോട് ചേര്‍ന്നുള്ള ഇടുങ്ങിയ ചെറു ഉറവക്കുഴി മാത്രമാണ് ഇവിടെ കഴിയുന്ന 15 കുടുംബങ്ങളുടെ ദാഹമകറ്റാനുള്ള ഏക ജലസ്രോതസ്സ്. അതുകൊണ്ടു തന്നെ നേരം വെളുക്കുമ്പോഴേക്കും ഇവിടെ തിരക്ക് തുടങ്ങും. വെയില്‍ കടുക്കും മുന്‍പെ കുടവുമായെത്തി ശേഖരിച്ച വെള്ളവുമായി വീട്ടമ്മമാര്‍ മടങ്ങും. അടുത്ത വരവ് രാത്രിയാണ്. തിരക്കേറുന്നതോടെ വെള്ളത്തിനുവേണ്ടി പാതിരാവരെ കാത്തിരിപ്പ് നീളും. പകല്‍ നേരത്താകട്ടെ കടുത്ത ചൂടായതിനാല്‍ ഉറവക്കുഴിയില്‍ വെള്ളത്തിന്റെ അളവ് നന്നേ കുറയും. ഇങ്ങനെ രാവിലെയും രാത്രിയും കാത്തു നിന്നാല്‍ പലര്‍ക്കും ലഭിക്കുന്നതാകട്ടെ കഷ്ടി രണ്ടുകുടം വെള്ളം മാത്രം.

അലക്കാനും കുളിക്കാനും ഒരുകിലോമീറ്ററോളം അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കിണറിനെ ആശ്രയിക്കണം. ഇതും വറ്റാന്‍ തുടങ്ങിയതായി കോളനിവാസികള്‍ പറയുന്നു. വര്‍ഷങ്ങളായുള്ള കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം തേടി പലപ്രാവശ്യം നിവേദനങ്ങളും പരാതികളും നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നുമായിട്ടില്ല. അടിസ്ഥാന സൗകര്യങ്ങളേതുമില്ലാത്ത കോളനിയില്‍ കുടിവെള്ളമെങ്കിലും അടിയന്തരമായെത്തിക്കാന്‍ അധികൃതര്‍ കനിയണമെന്നാണ് കോളനിവാസികളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കർമ്മത്തിന് ഒരിയ്‌ക്കലും വഴി തെറ്റില്ല , എല്ലാ നിശബ്ദ ദ്രോഹങ്ങൾക്കും അത് കണക്ക് ചോദിക്കും ; വിനോദിനി കോടിയേരി

Idukki

പൂപ്പാറ വീണ്ടും പുകയുന്നു കൈയേറ്റം ഒഴിപ്പിച്ചു തുടങ്ങി; പ്രദേശത്ത് നിരോധനാജ്ഞ, പന്നിയാര്‍പ്പുഴ പൂര്‍വസ്ഥിതിയിലേക്ക്

Kerala

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

പുതിയ വാര്‍ത്തകള്‍

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.