Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ച് കോടിയേരി സിപിഎമ്മില്‍ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2017, 07:19 pm IST
inKannur

കണ്ണൂര്‍: പോലീസ് നടപടികളെ പരസ്യമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ രംഗത്തെത്തിയതോടെ കണ്ണൂരില്‍ സിപിഎമ്മിനകത്ത് നിലനില്‍ക്കുന്ന അഭിപ്രായഭിന്നത മറനീക്കി പുറത്ത് വരുന്നു.

കഴിഞ്ഞ ദിവസം തലശ്ശേരി സന്ദര്‍ശനത്തിനു ശേഷമാണ് കോടിയേരി പോലീസിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. പോലീസ് ശക്തമായ നടപടിയെടുക്കാത്തതുകൊണ്ടാണ് തലശ്ശേരി മേഖലയില്‍ വ്യാപകമായ സംഘര്‍ഷമുണ്ടാകുന്നതെന്നാണ് കോടിയേരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. പോലീസിനെതിരായ പരസ്യ വിമര്‍ശനം പോലീസ് മന്ത്രിയായ പിണറായിക്കെതിരെയാണെന്ന് വ്യക്തമാണ്. പിണറായി കഴിവുകെട്ടവനാണെന്ന് കോടിയേരി പറയാതെ പറഞ്ഞു വെക്കുകയാണെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്. വേണമെങ്കില്‍ പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കുമെന്ന് പറഞ്ഞ നേതാവാണ് കോടിയേരി. എന്നാല്‍ അന്ന് സിപിഎം പ്രതിപക്ഷത്തായിരുന്നു എന്ന രാഷ്‌ട്രീയപരമായ ഒരു ആനുകൂല്ല്യം കോടിയേരിക്ക് ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പോലീസിനെതിരെ നടത്തിയ പരാമര്‍ശം ബോധപൂര്‍വ്വം പിണറായിക്കെതിരെ നടത്തിയതാണെന്ന് വ്യക്തമാണ്. പോലീസ് നടപടി ശരിയല്ലെന്നും ശക്തമായ നടപടി ആവശ്യമാണെന്നുമാണ് കോടിയേരി തലശ്ശേരിയില്‍ പറഞ്ഞത്. ഭയത്തോടെ ആളുകള്‍ വീട്ടിനകത്ത് കിടന്നുറങ്ങേണ്ട അവസ്ഥയുണ്ടാകരുത്. ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ ശക്തമായ നടപടി പോലീസ് കൈക്കൊള്ളണമെന്നും കോടിയേരി പറഞ്ഞിരുന്നു. പിണറായിയുടെ ഭരണത്തില്‍ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന നിലയില്‍ കോടിയേരി നടത്തിയ പരസ്യ പ്രസ്താവന പാര്‍ട്ടിക്കകത്ത് വന്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നുറപ്പാണ്.

മന്ത്രിസഭയിലെ രണ്ടാമനായിരുന്ന സിപിഎം കേന്ദ്രക്കമ്മറ്റി അംഗം കൂടിയായ ഇ.പി.ജയരാജന്റെ രാജി വേഗത്തിലാക്കിയതിന് പിന്നിലും കോടിയേരിയാണെന്ന ആരോപണമുയര്‍ന്നിരുന്നു. മന്ത്രിസഭയില്‍ പിണറായിക്ക് തൊട്ടുപിന്നില്‍ ഇ.പി വളര്‍ന്നു വരുന്നതില്‍ കോടിയേരി വിഭാഗത്തിന് ശക്തമായ അമര്‍ഷമുണ്ടായിരുന്നു. ഇപിയുടെ പുറത്താകലിന് പിന്നില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ശക്തമായ പിന്‍തുണയുമുണ്ടായിരുന്നു. സിപിഎമ്മിനകത്തെ രാഷ്‌ട്രീയ നീക്കങ്ങളെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് കോടതി പരിഗണനയിലുള്ള ലാവലിന്‍ കേസാണ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവിനെ വിചാരണ ചെയ്യണമെന്ന സുപ്രീംകോടതി വിധി വന്നതോടെ സിപിഎമ്മിനകത്തെ പിണറായി വിരുദ്ധ ചേരിയിലുള്ളവര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ലാവലിന്‍ കേസില്‍ പിണറായിയെ വിചാരണ ചെയ്യണമെന്ന കോടതി വിധിയുണ്ടായാല്‍ പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുമെന്നും പകരക്കാരനായി കടന്നു കൂടാമെന്നുമാണ് കോടിയേരി കണക്കുകൂട്ടുന്നത്. നേരത്തെ പിണറായിയെ അനുകൂലിച്ചിരുന്ന വലിയൊരു വിഭാഗവും ഇപ്പോള്‍ കോടിയേരിയെയാണ് പിന്‍തുണക്കുന്നതെന്നും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയെ ഉള്‍പ്പടെ പരോക്ഷമായി വിമര്‍ശിച്ച് മന്ത്രിസഭാകാര്യങ്ങളില്‍ സജീവമായി നില്‍ക്കാനും അനുകൂലമായ സമയത്ത് തീരുമാനമെടുക്കാനുമാണ് കോടിയേരി ശ്രമിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.