കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയമിച്ച റിട്ട.ഹൈക്കോടതി ജഡ്ജി പി.എസ്.ഗോപിനാഥന് കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കാരണങ്ങളും കമ്മീഷന് അന്വേഷിക്കും. 1884ലെ സ്ഫോടകവസ്തു നിയമത്തിന്റെയോ മറ്റേതെങ്കിലും നിയമങ്ങളുടെയോ ചട്ടങ്ങളുടെയോ ഉത്തരവുകളുടെയോ ലംഘനം സംഭവിച്ചിട്ടുണ്ടോ,ദുരന്തം തടയുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നതും കമ്മീഷന് അന്വേഷിക്കും.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും സ്വീകരിക്കേണ്ട നടപടികള്‍ കമ്മീഷന് നിര്‍ദേശിക്കും.വ്യക്തികള്‍, സംഘങ്ങള്‍, സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍, പരുക്കേറ്റവര്‍, പരിക്കേറ്റവരുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് കമ്മീഷനില്‍ തെൡവു നല്‍കാം.
അപകടം മൂലമുണ്ടായ ദുരിതങ്ങള്‍, കഷ്ടനഷ്ടങ്ങള്‍ എന്നിവ ഉള്‍പ്പെട്ട സത്യവാങ്മൂലമോ, പത്രികയോ, നിര്‍ദ്ദേശങ്ങളോ വിശദാംശങ്ങളും ഫോണ്‍ നമ്പരും സഹിതം 27ന് മുമ്പ് സെക്രട്ടറി, ജസ്റ്റിസ് പി.എസ്.ഗോപിനാഥന് അന്വേഷണകമ്മീഷന് പുല്ലുകാട്ട്, എസ്.ആര്.എം.റോഡ്, എറണാകുളം നോര്‍ത്ത്, 682018 എന്ന വിലാസത്തിലോ ഈ മെയിലിലോ (puttinga [email protected])സമര്‍പ്പിക്കണം. ഫോണ്‍ 9495326050.
15 മുതല്‍ 27 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10.30നും വൈകിട്ട് നാലിനുമിടയില്‍ ചിന്നക്കട പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസില്‍ കമ്മീഷന് സെക്രട്ടറിക്ക് നേരിട്ടും വിശദാംശങ്ങള്‍ സമര്‍പ്പിക്കാം. കക്ഷിചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തികളും സംഘങ്ങളും, സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകരും, സ്ഥാപനങ്ങളും, സംഘടനകളും 27ന് വൈകിട്ട് നാലിനു മുമ്പ് നേരിട്ടോ, അഭിഭാഷകര്‍, ഏജന്റ് മുഖേനയോ അപേക്ഷ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: