കൊച്ചി : രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെ പരിഹസിച്ച് നടൻ വിനായകൻ. സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം ബ്രിട്ടാസ് തന്റെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾക്കായി ഹൈജാക്ക് ചെയ്തെന്നാണ് വിനായകന്റെ വിമർശനം.
‘‘യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’’–ജോൺ ബ്രിട്ടാസിന്റെ ചിത്രം പങ്കുവച്ച് വിനായൻ കുറിച്ചത് ഇങ്ങനെയാണ് . മുൻപ് വിനായകൻ പലരെയും അധിക്ഷേപിച്ചപ്പോൾ കയ്യടിച്ച കമ്യൂണിസ്റ്റുകാർ ഇന്ന് ബ്രിട്ടാസിനെ അധിക്ഷേപിച്ചപ്പോഴേയ്‌ക്കും വിനായകനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
നാളെ വന്ന് എന്റെ വാക്കുകളുടെ സന്ദർഭം ശരിയായില്ല എന്നും പറഞ്ഞു ഇങ്ങോട്ട് കെട്ടിയെഴുന്നള്ളിക്കരുത്..!അതിൽ നിന്ന് തരാൻ ഒരു സഖാക്കളും ഉണ്ടാവില്ല.., ഒരുപാട് തവണ നിന്റെ പിന്നിൽ അണിനിരന്ന് നിനക്ക് പരിചയമായി നിന്നവരെയാണ് അവഹേളിച്ചത്; നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു എന്നാണ് ചിലരുടെ കമന്റ്.
അറസ്റ്റ് ചെയ്തവരെ പൊലീസുകാരിൽ നിന്ന് രക്ഷപെടുത്തിയത് ബ്രിട്ടാസ് ആണെന്നും, ഡൽഹി പൊലീസിനെ വരെ വിറപ്പിച്ച മനുഷ്യനെ ആക്ഷേപിക്കാൻ വിനായകന് എങ്ങനെ കഴിയുന്നു എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്. പണി എടുത്ത് ജീവിക്കാൻ പറഞ്ഞതാണോ ഇനി കമ്യൂണിസ്റ്റുകാർക്ക് ഇഷ്ടപ്പെടാത്തതെന്നാണ് മറ്റ് ചിലരുടെ സംശയം.
















