കൊല്ലം: വാവസുരേഷിനു മുമ്പില്‍ 107-മത്തെ രാജവെമ്പാലയും കീഴടങ്ങി. കുളത്തൂപ്പുഴ സ്വദേശി സുരേന്ദ്രന്റെ വീട്ടില്‍ നിന്നുമാണ് 9 വയസ്സ് പ്രായമുള്ള പെണ് രാജവെമ്പാലയെ പിടികൂടിയത്. 13 അടി നീളം ഉണ്ടായിരുന്നു ഇതിന്.
പാമ്പു പിടിത്തത്തില്‍ വൈദഗ്ധ്യം തെളിയിച്ച സുരേഷ് കേരളത്തിലെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്ത്തകന് കൂടിയാണ.് ഇതുവരെ 30,000ത്തോളം പാമ്പുകളെ സുരേഷ് പിടികൂടിയിട്ടുണ്ട്. പിടിക്കുന്ന പാമ്പുകളെ കാട്ടില്‍ തുറന്നു വിടുന്നതാണ് സുരേഷിന്റെ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: