Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളം ഫാം ഗവ.ഹൈസ്‌കൂളിന് പറയാനുളളത് പരാധീനതകള്‍ക്കിടയിലെ നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2017, 03:24 pm IST
in Kannur

ഇരിട്ടി: ഒട്ടേറെ പരാധീനതകള്‍ക്കിടയിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ആഹഌദത്തിമര്‍പ്പിലാണ് ആറളം ഫാം ഗവ.ഹൈസ്‌കൂള്‍. ആദിവാസികള്‍ മാത്രം വിദ്യ അഭ്യസിക്കുന്ന സ്‌കൂളില്‍ എസ്എസ്എല്‍സി ബാച്ച് ആരംഭിച്ചതുമുതല്‍ അഞ്ചു വര്‍ഷവും ഇവിടെ നൂറുമേനി വിളയിച്ച് വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും സംസ്ഥാനത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയമാക്കി ആറളം ഫാം സ്‌കൂളിനെ മാറ്റി.

1982 ല്‍ ആരംഭിച്ച ഒരു എല്‍പി സ്‌കൂള്‍ ഏതാനും വര്‍ഷം മുമ്പ് ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തുകയായിരുന്നു.

ഫാമിലെ പുനരധിവാസ മേഖലയില്‍ താമസമാക്കിയ ആദിവാസി കുടുംബങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളാണ് കൂടുതലും ഇവിടുത്തെ പഠിതാക്കള്‍. എല്ലാകാലത്തും പരാധീനതകളുടെ നീണ്ട പട്ടിക സ്‌കൂള്‍ സ്ഥിതിചെയ്യുന്ന ആറളം പഞ്ചായത്തിലെ ഭരണാധികാരികള്‍ ജില്ലാ പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും മുന്നില്‍ സമര്‍പ്പിച്ചു കൊണ്ടിരുന്നു. സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കും അസൗകര്യങ്ങളും സ്‌കൂളിനെ പലപ്പോഴും അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക് നയിച്ചു. എന്നാല്‍ ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ മൂലം അതിന് ഒരു പരിധിവരെ തടയിടാനായി. മുകുളം പദ്ധതിയിലൂടെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രഭാത ഭക്ഷണം അടക്കം നല്‍കിയും ആര്‍ച്ചറി അടക്കമുള്ള കായിക പരിശീലന പദ്ധതികളും എസ്എസ്എ പദ്ധതിപ്രകാരം സ്‌കൂളിന് പുറത്ത് ട്യൂഷന്‍ നല്‍കിയും മറ്റും പഠന നിലവാരം ഉയര്‍ത്താനും കൊഴിഞ്ഞുപോക്കു നിര്‍ത്താനും അധികൃതര്‍ക്കായി. ഇതോടൊപ്പം ആറളം ഗ്രാമ പഞ്ചായത്തും സ്‌കൂളിലെ അദ്ധ്യാപകരും നടത്തിയ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം കൂടിയായപ്പോള്‍ സ്‌കൂളിന് ഒരു പുത്തന്‍ ഉണര്‍വ് കൈവന്നു. അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായി. കളിസ്ഥലവും ഭക്ഷണശാലയും മറ്റും ഇതിന്റെ ഭാഗമായി നിര്‍മ്മിച്ചു .

2013 ലാണ് ഇവിടെ എസ്എസ്എല്‍സിയുടെ ആദ്യ ബാച്ച് പരീക്ഷ എഴുതുന്നത്. അന്ന് പത്തില്‍ താഴെ മാത്രമായിരുന്നു വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ ഉണ്ടായിരുന്നത്. അന്ന് തുടങ്ങിയ നൂറ് ശതമാനം വിജയം ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ പെരുകിയിട്ടും തുടര്‍ച്ചയായി അഞ്ചാം ബാച്ചിലും ആവര്‍ത്തിക്കുവാന്‍ സ്‌കൂളിനായി.

ഡെയ്‌സി ജോസഫ് ആണ് ഇവിടുത്തെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക. എഴുത്തുകാരനും നോവലിസ്റ്റുമായ ബിനോയ് തോമസ്, ഗിരീഷ് കുമാര്‍, ദിജ, ഹരീഷ് കുമാര്‍ എന്നീ അദ്ധ്യാപകരും ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, വൈസ് പ്രസിഡന്റ് കെ. വേലായുധന്‍ തുടങ്ങിയവരും സ്‌കൂളിന്റെ പുരോഗതിയില്‍ ഇന്ന് ഭാഗവാക്കുകളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

Kerala

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)
Kerala

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

India

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

Kerala

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

മുഖ്യമന്ത്രി പദവി; ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയെന്ന് ദീപാ ദാസ് മുന്‍ഷി,കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി, ഡി ജെ പരിപാടിയും

മക്കളെ ഉപേക്ഷിച്ച് അമ്മയുടെ സ്വർണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ, സ്വർണം പണയം വെച്ചതിന് യുവാവിനെതിരെ കേസ്

തമിഴ്നാട്ടിൽ തങ്ങളുടെ സ്ഥാനാർത്ഥികളെ ഡിഎംകെ ചാക്കിട്ട് പിടിക്കാതിരിക്കാൻ റിസോർട്ട് ബുക്ക് ചെയ്ത് വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.