Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സ്‌കൂള്‍ പരിസരവും ടോയ്‌ലറ്റകളും വൃത്തിയായി സൂക്ഷിക്കാന്‍ സംവിധാനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2017, 05:57 pm IST
inPathanamthitta

പന്തളം: കേന്ദ്ര ഫണ്ട് അടക്കം ത്രിതലപഞ്ചായത്തിലെയും എംഎല്‍എ മാരുടെയും ഫണ്ടുകള്‍ വിനിയോഗിച്ച് സ്‌കൂളുകളില്‍ ശൗചാതയങ്ങളും മൂത്രപ്പുരകളും നിര്‍മ്മിക്കുന്നുണ്ടെങ്കിലും ഇവ വൃത്തിയായും വെടിപ്പായും പരിരക്ഷിക്കാനുള്ള തുടര്‍ നടപടികള്‍ ഇല്ലാത്തത് സ്‌കൂളുകളിലെ പ്രധാന പോരായ്‌മയായി നില്‍ക്കുന്നു. സ്‌കുള്‍ പരിസരം കാടുകയറുന്നതും തടയാവുന്നില്ല. ചുറ്റുമതിലുകള്‍ ഇല്ലാത്തത് പല സ്‌കൂളുകളിലും സാമൂഹികവിരുദ്ധരുടെ താവളങ്ങള്‍ക്ക് ഇടയാക്കുന്നു. പന്തളം വിദ്യാഭ്യാസ ഉപജില്ലയില്‍ പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമണ്‍ ഗ്രാമപഞ്ചായത്തുകളിലായി എല്‍പി, യുപി വിഭാഗങ്ങളിലായി 26ഉം, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 6ഉം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളാണുള്ളത്. കൂടാതെ, പ്ലസ് ടൂ വരെയുള്ള മൂന്ന് സിബിഎസ്ഇ സ്‌കൂളുകളും എന്‍ഐഒഎസ്, സംസ്ഥാന പാഠ്യപദ്ധതി എന്നിവ പിന്തുടരുന്ന 10 വരെയുള്ള ഓരോ സ്‌കൂളുമുള്‍പ്പെടെ പത്തോളം സ്‌കൂളുകള്‍ സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളുമുണ്ട്.ഇവിടെയുള്ള സ്‌കൂളുകളില്‍ പൊതുവേയുള്ളത് മെച്ചപ്പെട്ട സൗകര്യങ്ങളാണ്. ഒന്നോ രണ്ടോ സ്‌കൂളുകളില്‍ കെട്ടിടങ്ങളുടെ പരിമിതിയുണ്ടെങ്കിലും അദ്ധ്യാപകരുടെ പരിമിതി അനുഭവപ്പെട്ടിരുന്നില്ല. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് താല്ക്കാലികമായി അദ്ധ്യാപകരെ നിയമിച്ചാണ് കഴിഞ്ഞ അദ്ധ്യയന വര്‍ഷം സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചത്. കെട്ടിടങ്ങളുടെ പരിമിതികള്‍ എംഎല്‍എ, എംപി ഫണ്ടുകളുപയോഗിച്ച് അടുത്ത അദ്ധ്യയന വര്‍ഷം തന്നെ പരിഹരിക്കുമെന്ന് എഇഒ വിജയം പറഞ്ഞു. പൂഴിക്കാട് ഗവ. യുപി സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്നും ബസ്സും ഹൈടെക് ക്ലാസ് മുറിയും അനുവദിച്ചിരുന്നു. നൂറില്‍ താഴെ കുട്ടികളുള്ള പൊങ്ങലടി ഗവ. എല്‍പിഎസ്സിന് എംഎല്‍എ ഫണ്ടുപയോഗിച്ച് സ്‌കൂള്‍ ബസ് വാങ്ങാനും കെട്ടിടം പണിയാനും നടപടികളായി. ഉപജില്ലയിലെ എല്ലാ സ്‌കൂളുകളിലും കുട്ടികളുടെയും അദ്ധ്യാപകരുടെയും എണ്ണത്തിനാനുപാതികമായി അത്ര മെച്ചമല്ലെങ്കിലും ടോയ്‌ലറ്റുകളുണ്ട്. തട്ടയില്‍ ഒരിപ്പുറം ജിഎല്‍പിജിഎസില്‍ ടോയ്‌ലറ്റിന്റെ പുറകുഭാഗം ഒരു വര്‍ഷം മുമ്പ് ഇടിഞ്ഞു താണത് ശരിയാക്കാന്‍ നടപടിയെടുക്കണം. ഇവിടെ എംഎല്‍എ ഫണ്ടുപയോഗിച്ച് സ്‌കൂളിനു കെട്ടിടം പണിയാന്‍ അനുമതിയായിട്ടുണ്ട്. അതേപോലെതന്നെ ക്ലാസ്സ് മുറികളും ടോയ്‌ലറ്റുകളും വൃത്തിയായി സൂക്ഷിക്കാന്‍ മതിയായ ആളില്ലാത്തത് വലിയ പോരായ്‌മയാണ്. എല്ലാ ക്ലാസ്സ് മുറികളിലും ഫാനുകളുണ്ട്. മങ്ങാരം ഗവ. യുപി സ്‌കൂളില്‍ എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു ഡിജിറ്റല്‍ ക്ലാസ്സ് മുറിയും എംപിയുടെ ഫണ്ടില്‍ നിന്നും ഒരു സ്മാര്‍ട്ട് ക്ലാസ്സ് മുറിയും അനുവദിച്ചിട്ടുണ്ട്. പഴയ കെട്ടിടത്തില്‍ ലൈബ്രറിയായി ഉപയോഗിക്കുന്ന മുറിയില്‍ ഇപ്പോഴുണ്ടായിട്ടുള്ള ചോര്‍ച്ച പരിഹരിക്കാനായി പന്തളം നഗരസഭ 1 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇവിടെ എസ്എസ്എ ഫണ്ടുപയോഗിച്ച് ജൈവ പാര്‍ക്ക് ആരംഭിക്കുന്നതിന്റെ ഭാഗമായി ചെടികളും മറ്റും നട്ടു തുടങ്ങി. ഇവിടുത്തെ പഴയ രീതിയിലുള്ള അടുക്കള വലിപ്പം കൂട്ടി ആധുനിക രീതിയിലുള്ളതാക്കുന്നതിനുവേണ്ട നടപടികളുണ്ടാകണം.സ്‌കൂളുകളിലെ ഉച്ചഭക്ഷണം പദ്ധതി കഴിഞ്ഞ വര്‍ഷം മുടക്കമില്ലാതെ നടന്നു. യൂണിഫോമുകളും കൃത്യമായി നല്കി. ഈ വര്‍ഷവും അതിനു മുടക്കം വരാതെ നടപ്പാക്കാനുള്ള ശ്രമത്തിലാണ്. എല്‍പി സ്‌കൂളുകളൊഴികെ മിക്ക സ്‌കൂളുകളിലും ഭേദപ്പെട്ട കമ്പ്യൂട്ടര്‍ ലാബുകളും ലൈബ്രറികളുമുണ്ട്. എന്നാല്‍ പാഠപുസ്തകങ്ങളുടെ കാര്യം കഴിഞ്ഞ വര്‍ഷം തൃപ്തികരമായിരുന്നില്ല. എല്ലാ പുസ്തകങ്ങളും കിട്ടിയെങ്കിലും അത് സമയത്തിനു കിട്ടിയിരുന്നില്ല. ഈ വര്‍ഷം ഇതുവരെ ഒരു പാഠപുസ്തകവും എത്തിയിട്ടില്ല. സ്‌കൂളുകളില്‍ ജലക്ഷാമത്തിന്റെ ബുദ്ധിമുട്ടുകളും ഇവിടെ കുറവായിരുന്നു. തങ്ങളെ ക്ലാസ്സുകളെടുക്കുന്ന ചുമതലയില്‍ നിന്നൊഴിവാക്കിയാല്‍ സ്‌കൂളിന്റെ മൊത്തത്തിലുള്ള നിലവാരമുയര്‍ത്തുന്ന കാര്യത്തില്‍ ശ്രദ്ധിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രഥമാദ്ധ്യാപകര്‍ പറയുന്നത്. പ്രവൃത്തി പരിചയം, ഫിസിക്കല്‍ എജ്യൂക്കേഷന്‍, ആര്‍ട്ട് എജ്യൂക്കേഷന്‍ എന്നിവയ്‌ക്ക് എസ്എസ്എയില്‍ നിന്നും കഴിഞ്ഞ വര്‍ഷം അദ്ധ്യാപകരെ വിട്ടു നല്കിയിരുന്നത് കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെട്ടിരുന്നു. ഈ വര്‍ഷവും അതു തുടരും.ഇവിടെയുള്ള സ്‌കൂളുകളഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം സ്‌കൂള്‍ പരിസരത്തു വളര്‍ന്നു നില്ക്കുന്ന കാടുകള്‍ നീക്കം ചെയ്യാത്തതാണ്. മിക്ക സ്‌കൂളുകളിലെയും അവസ്ഥ ഇതുതന്നെ. ഈ കാടുകളില്‍ വിഷജന്തുക്കളോ മറ്റെന്തെങ്കിലുമുണ്ടോ എന്നൊന്നും ചിന്തിക്കാതെയാണ് കുട്ടികള്‍ ഇവിടെയെല്ലാം ഓടിക്കളിക്കുന്നത്. ഇവയൊന്നും നീക്കം ചെയ്യുന്നതിനുള്ള ഫണ്ടുകളും സ്‌കൂളുകള്‍ക്കനുവദിക്കാറില്ല. അതിനാല്‍ അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിനു മുമ്പുതന്നെ ഇത്തരം കാടുകള്‍ നീക്കം ചെയ്യുന്നതിനും പിന്നീട് കാടു വളരാതിരിക്കുന്നതിനും വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം. ഇതിനായി തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. ഉപജില്ലയിലെ അണ്‍ എയ്ഡഡ് സ്‌കൂളുകളെല്ലാംതന്നെ ഭേദപ്പെട്ട രീതിയില്‍ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ക്ലാസ്സുകള്‍ എടുക്കുന്നതിനുള്ള മത്സരത്തിലാണ്. അതിനാല്‍ ഇത്തരം സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള തിരക്കും മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.
India

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

India

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

Gulf

സൗദി അറേബ്യയിൽ പൊതുനിരത്തുകളിൽ അനധികൃത കാർ റേസുകൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷാർജ രാജകുടുംബാംഗം ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി അന്തരിച്ചു; ഷാർജയിൽ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

തപസ്സിലൂടെയും പോരാട്ടത്തിലൂടെയുമാണ് മോദിജി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

റൂട്ട് സച്ചിനെ മറികടന്നു; ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറി

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.