Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മറഞ്ഞുപോയ ചരിത്രവസ്തുതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2017, 07:16 pm IST
in Samskriti

ഐതിഹ്യം സമ്മതിച്ചാല്‍ തന്നെ ച്യുതിയില്‍ സഹിക്കവയ്യാതെ പാറിക്കൊണ്ടിരുന്ന തീപ്പൊരി മേശ്ശാന്തി കണിശമായ ഉച്ചാരണശുദ്ധിയോടുകൂടി വേണം മന്ത്രമുച്ചരിക്കാന്‍ എന്നു നിഷ്‌കര്‍ഷിക്കുന്ന മുന്നറിയിപ്പായിരുന്നില്ലേ? അത് അദ്ദേഹത്തെ നേര്‍വഴിക്കു നയിക്കാനായിരുന്നില്ലേ? പലപ്പോഴും അത് വല്ലാത്ത വിഷമമുണ്ടാക്കിയെങ്കില്‍ പലപ്പോഴും നമ്മുടെ അര്‍ച്ചകന്മാര്‍ പിഴയ്‌ക്കാതെ വേദമന്ത്രം ചൊല്ലാത്തതുകൊണ്ടല്ലെ? ഈ പ്രശ്‌നത്തിന് ശരിയായ പരിഹാരമെന്തായിരുന്നു? ഉത്തരം വളരെ സ്പഷ്ടം. തെറ്റുതിരുത്തി ചൊല്ലല്‍, ശരിയായ ക്രിയകള്‍ ചെയ്യല്‍. എന്നാല്‍ അവിടെ പരിഹാരം തികച്ചും തലതിരിഞ്ഞതായിപ്പോയി. ആരാധകനെ അവഗണിച്ച അര്‍ച്ചകന്‍ ആരാധ്യനെയും നിലയ്‌ക്കുനിര്‍ത്തി. ഭയാശങ്കകളുടെ കണികപോലുമില്ലാതെ തെറ്റ് എക്കാലവും ആവര്‍ത്തിക്കാന്‍ ചരടുമുറിച്ച് ലൈസന്‍സ് എടുത്തു. രാക്ഷസേശ്വരനായ രാവണനുപോലും ചെയ്യാന്‍ കഴിയാതിരുന്ന ഒരു മഹല്‍കൃത്യം. കോദണ്ഡത്തിന്റെ ഞാണ്‍ മുറിക്കുക-സ്വാമിയാരും മേശ്ശാന്തിയും കൂടി സമര്‍ത്ഥമായി ചെയ്തുതീര്‍ത്തു! ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍! ഭക്തജനങ്ങളില്‍ ധര്‍മബോധം വളര്‍ത്താന്‍!

ഉണരുന്ന സമാജത്തിന്റെ ഉണരേണ്ട ക്ഷേത്രത്തിന് ഈ ഐതിഹ്യം ഒരു കളങ്കമാണ്. ഒന്നുകില്‍ വീണ്ടും ധര്‍മധനുസ്സു കുലച്ചുകൊടുക്കണം. അതിനുശേഷം അക്ഷരപ്പിശകോ സ്വരപ്പിശകോ ഇല്ലാതെ മന്ത്രങ്ങള്‍ ചൊല്ലിത്തുടങ്ങുകയും വേണം. അതായിരിക്കണം ആ അമ്പലത്തിന്റെ യഥാര്‍ത്ഥ നവീകരണം. എടുത്തുകളഞ്ഞ ചൈതന്യം വീണ്ടുകൊടുക്കുക, അതായിരിക്കണം അവിടത്തെ തികച്ചും ധാര്‍മികമായ കര്‍ത്തവ്യം. താഴേയ്‌ക്ക് വലിച്ചെറിയപ്പെട്ട വില്ല് വീണ്ടും കൈയിലെടുക്കാനാണ് ശ്രീകൃഷ്ണന്‍ ഉപദേശിച്ചത്. അതുതന്നെയാണ് നമുക്കും മാര്‍ഗനിര്‍ദ്ദേശം, നമ്മുടെയും മാര്‍ഗം.

മറ്റൊരു ഐതിഹ്യം:- നമ്മുടെ കേരളത്തില്‍ തന്നെ ഒരു ദേവീ ക്ഷേത്രമുണ്ട്. അവിടത്തെ ദേവി ഭയങ്കരിയാണ്. പ്രത്യേക വരംകിട്ടിയ രക്തബീജാസുരനെ കൊന്നിട്ടാണ് ദേവി അവിടെ വന്നിരിക്കുന്നത്. രക്തബീജന്റെ ഓരോ തുള്ളി ചോരയില്‍നിന്നും മറ്റൊരു രക്തബീജന്‍ പിറന്നുപൊങ്ങുമായിരുന്നു. അതുകൊണ്ട് ദേവി തന്റെ നാവ് രണാങ്കണത്തോളം വലുതാക്കി നീട്ടി ഒരൊറ്റതുള്ളി ചോര താഴെ വീഴ്‌ത്താതെ അവനെ കൊന്നുകളഞ്ഞു.

ക്ഷേത്രത്തിലെ ശ്രീകോവിലിനു പതിവിന് വിരുദ്ധമായി രണ്ടു സോപാനങ്ങളുണ്ട്-കിഴക്കും പടിഞ്ഞാറും. എന്നാല്‍ കിഴക്കേനട എല്ലായ്‌പ്പോഴും അടച്ചിടും. അതിന് ചെറിയൊരു ദ്വാരം മാത്രമുണ്ട്. പടിഞ്ഞാറേത് എല്ലായ്‌പ്പോഴും തുറന്നിടും. കാരണമുണ്ട്. രക്തബീജവധം കഴിഞ്ഞ് അത്യന്ത രൗദ്രഭാവത്തോടെ ദേവി കിഴക്കോട്ടുനീക്കി ഇരിപ്പായി. അതുകാരണം കിഴക്കേ നടയിലുള്ള പാടങ്ങളെല്ലാം തരിശായി. പിന്നീടവിടെ വില്വമംഗലം സ്വാമിയാര്‍ വന്നു. ഭജനമിരുന്നു. രണ്ടുവിളിപ്പാടകലെ ശിവപ്രതിഷ്ഠ നടത്തി. അതോടെ രൗദ്രഭാവം ശാന്തമായി. വിഷുവിന് മാത്രമേ കിഴക്കേനട തുറക്കൂ. പടിഞ്ഞാറാകട്ടെ വിള സമൃദ്ധമാണ്. എന്തുകൊണ്ടെന്നാല്‍ അവിടത്തെ മുഖം തുടക്കം മുതല്‍ ശാന്തമാണ്. വളരെ ചുരുക്കത്തില്‍ ഇതാണ് ഐതിഹ്യം.

കണ്ണിലും കാതിലും നിന്നു മറഞ്ഞുപോയ ചില ചരിത്രവസ്തുതകള്‍ തന്നെ ഈ ക്ഷേത്രസ്വഭാവത്തിനു പിന്നിലുണ്ടാകാം. കുടിപ്പകകളുടെ കാലത്തു രണ്ടു പ്രബല തറവാടുകളോ കരക്കാരോ തമ്മിലുള്ള ആദ്യത്തെ കൂട്ടായ പ്രവൃത്തിയുടെയും പിന്നീടത്തെ കലഹത്തിന്റെയും കഥയായിരിക്കാം ഈ പ്രത്യേക സ്ഥിതിവിശേഷത്തിനു കാരണം. വിശാലമായ പാടങ്ങള്‍ ഗ്രാമങ്ങളെ വേര്‍തിരിച്ചിരുന്ന കാലഘട്ടത്തില്‍ രണ്ടു ഗ്രാമക്കാരും ചേര്‍ന്ന് അവരുടെ പാടങ്ങളുടെ മധ്യഭാഗത്ത് രണ്ടുകൂട്ടരെയും അനുഗ്രഹിച്ചു വിരാജിക്കുന്ന ഒരപൂര്‍വക്ഷേത്രം നിര്‍മിച്ചതായിരിക്കും. അതുകൊണ്ടവിടെ രണ്ടു സോപാനങ്ങളുണ്ടായി. പിന്നീട് നിര്‍ഭാഗ്യവശാല്‍ കുടിപ്പക, സ്ഥാനമോഹം, സാമ്പത്തിക ദുര്‍മോഹം, മിഥ്യാഭിമാനം മുതലായ ദൂഷ്യങ്ങള്‍ നിമിത്തമോ എന്തോ പരസ്പര കലഹം നടന്നിരിക്കാം.

കിഴക്കേ തറവാട്ടുകാരോ കരക്കാരോ പരാജയപ്പെട്ടിരിക്കാം. അവരുടെ പാടങ്ങള്‍ പടിഞ്ഞാറുകാര്‍ തരിശാക്കിക്കളഞ്ഞിരിക്കാം. അവരുടെ ഭാഗത്തെ നട പകയോടെ അടച്ചിട്ടിട്ടുമുണ്ടായിരിക്കാം. അങ്ങനെ ആ ക്ഷേത്രം ആദ്യകാല സൗഹൃദസഹകരണങ്ങളെയും പില്‍ക്കാല വൈരമത്സരങ്ങളുടെയും മൂകമെങ്കിലും വാചാലമായ സാക്ഷിയായി നില്‍ക്കുന്ന ഒന്നായിരിക്കാം. എന്നാല്‍ ആ കഥകള്‍ തലമുറകള്‍ക്കുശേഷം വിസ്മൃതിയില്‍ വിലയം പ്രാപിച്ചപ്പോള്‍ ഐതിഹ്യം മറ്റൊരുതരത്തില്‍ തലപൊക്കിയതായിരിക്കാം. ആ ഐതിഹ്യത്തിലാകട്ടെ എത്രയെത്ര അനൗചിത്യങ്ങള്‍ പതുങ്ങിയിരിക്കുന്നുതാനും!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

India

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

India

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

Kerala

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

വീണയ്‌ക്ക് ഇന്ന് തലയൂരാനാവില്ല; മാസപ്പടി കേസിൽ വീണ വീണ്ടും ഇ ഡിക്ക് മുന്നിലെത്തി, 134 സുപ്രധാന രേഖകളിൽ വിശദ ചോദ്യം ചെയ്യൽ

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

1975-ൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത് ഇന്ത്യൻ ഭരണഘടനയ്‌ക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണം : കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍,
ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ രാജ്യത്തെ ആദ്യലോഞ്ച് കൊച്ചിയില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു

ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്ടോപ്പുകളുമായി ഓക്സിജന്‍

അയോദ്ധ്യ: അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് റിപ്പോര്‍ട്ട്, തുടര്‍ നടപടി പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.