കൊച്ചി: രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കുവാന്‍ ശക്തമായ സമരം ആരംഭിക്കുവാന്‍ കെപിഎംഎസിന്റെ സംസ്ഥാന സമ്മേളനത്തില്‍ തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
നവംബര്‍ ഒന്നിന് പാട്ടക്കാലാവധി കഴിഞ്ഞ മുഴുവന്‍ സര്‍ക്കാര്‍ ഭൂമികളും പിടിച്ചെടുക്കും. സംസ്ഥാനത്തിനെ നാല് മേഖലകളായി തിരിച്ച് ഭൂഅധിനിവേശ പ്രക്ഷോഭ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ഒക്‌ടോബറില്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ ഭൂഅധിനിവേശ പ്രക്ഷോഭ ജാഥ സംഘടിപ്പിക്കും. ഭൂരഹിത ജനവിഭാഗങ്ങളുടെ വിശദമായ വിവരങ്ങള്‍ കെപിഎംഎസ് വെബ്‌സൈറ്റില്‍ രജിസ്ട്രര്‍ ചെയണമെന്നും സംസ്ഥാന നേതൃതം അറിയിച്ചു.
ബിഡിജെഎസിനെ തുടര്‍ന്നും പിന്തുണയ്‌ക്കും. എന്നാല്‍ സംഘടനിയില്‍പ്പെട്ടവര്‍ക്ക് മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നതിന് തടസമുണ്ടാകില്ല. മഹാത്മ അയ്യങ്കാളിയുടെ 76-ാം ചരമവാര്‍ഷിക ദിനാചരണം വങ്ങാനൂര്‍ തീര്‍ത്ഥാടനമായി ജൂണ്‍ 17,18 തീയതികളില്‍ ആചരിക്കുവാനും സംസ്ഥാന സമ്മേളനത്തില്‍ തീരുമാനമായി.
















