വണ്ടൂര്‍: പരീക്ഷ എഴുതിയവരെയെല്ലാം വിജയരഥത്തിലേറ്റി വണ്ടൂര്‍ ഗുരുകുലം വിദ്യാനികേതന്‍ ജൈത്രയാത്ര തുടരുകയാണ്. ഇത്തവണ 18 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ മുഴുവന്‍ പേരും തുടര്‍ വിദ്യാഭ്യാസത്തിന് യോഗ്യതനേടിയെന്ന് മാത്രമല്ല മൂന്നുപേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും കിട്ടി.
തുടര്‍ച്ചയായ നാലാം തവണയാണ് ഗുരുകുലം ഈ നേട്ടം കൈവരിക്കുന്നത്.
















