മൊഗ്രാല്‍: 2015-2016 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുമ്പള പഞ്ചായത്ത് മൊഗ്രാല്‍ അംഗനവാടിക്ക് കുടിവെള്ള സൗകര്യമൊരുക്കാന്‍ അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ആക്ഷേപം.
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പൊതു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അംഗനവാടിക്ക് കുടിവെള്ള സൗകര്യമൊരുക്കാന്‍ 50000 രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചതും പ്രൊജക്ട് തയ്യാറാക്കിയതും. എന്നാല്‍ ഈ തുക ഇപ്രാവശ്യത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നാണത്രേ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്.
കഴിഞ്ഞ പത്ത് വര്‍ഷമായി മൊഗ്രാല്‍ അംഗനവാടി വൈദ്യുതിയും കുടിവെള്ളവും ടോയ്‌ലറ്റ് സൗകര്യങ്ങളുമില്ലാതെ അവഗണന നേരിടുകയാണ്. എന്നിട്ടും കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിക്കനുവദിച്ച തുക വക മാറ്റി ചെലവഴിച്ച നടപടിയില്‍ പ്രതിഷേധം വ്യാപകമാവുകയാണ്.
















