കൊച്ചി: പൊണ്ണത്തടി കുറയ്ക്കാനായി ചെമ്മീന്തോടില് നിന്ന് സംസ്കരിച്ചെടുക്കുന്ന മരുന്നിന്റെ വില്പന ഇരട്ടിയാക്കാന്‍ മത്സ്യഫെഡ് ശ്രമം തുടങ്ങി. നിലവില്‍ ഒരു വര്‍ഷം 10 ലക്ഷം ക്യാപ്സ്യൂളുകളാണ് മത്സ്യഫെഡ് വില്‍ക്കുന്നത്. ഇത് 20ലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി വിതരണക്കമ്പനിയെ തേടുകയാണ് മത്സ്യഫെഡ്. ഒപ്പം, വിദേശരാജ്യങ്ങളിലെ മാര്‍ക്കറ്റ് പിടിക്കാനായി കയറ്റുമതി ലൈസന്‍സ് എടുക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു.
ചെമ്മീന്‍ തോടില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ‘കീറ്റോണ്‍’ എന്ന മരുന്ന് കൊഴുപ്പ് ഇല്ലാതാക്കി പൊണ്ണത്തടി കുറയ്ക്കുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് 2008ല്‍ കൊല്ലം നീണ്ടകരയില്‍ ഫാക്ടറി സ്ഥാപിച്ച് മത്സ്യഫെഡ് വ്യാവസായികമായി ഗുളിക ഉത്പാദിപ്പിച്ച് തുടങ്ങി. ആദ്യഘട്ടത്തില്‍ ഒരുലക്ഷം ഗുളികയായിരുന്നു ഒരു വര്‍ഷത്തെ ഉത്പാദനം. പിന്നീട് ഉത്പാദനം 10 ലക്ഷത്തിലെത്തിച്ചു.
മരുന്നിന്റെ ആവശ്യക്കാരേറിയെങ്കിലും എല്ലാവരുടെയും കൈകളില്‍ എത്തിക്കാന്‍ മത്സ്യഫെഡിന് കഴിഞ്ഞിരുന്നില്ല. സംസ്ഥാനമൊട്ടാകെ 30 ഏജന്‍സികള്‍ മാത്രമാണ് ഈ മരുന്ന് വില്‍ക്കാനുണ്ടായിരുന്നത്. ഇത് പരിഹരിക്കാനാണ് മാര്‍ക്കറ്റിങ്ങിനായി പുതിയ കമ്പനിയെ തേടുന്നത്. നിലവില്‍ 40 ലക്ഷം രൂപയാണ് ഗുളികയില്‍ നിന്നുള്ള വിറ്റുവരവ്. ഇത് ഒരു കോടി രൂപയായെങ്കിലും ഉയര്‍ത്താനാണ് മത്സ്യഫെഡ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: