കണ്ണൂര്‍: ഭാരതത്തിന്റെ അതിര്‍ത്തിയില്‍ രണ്ട് ഭാരതീയ ജവാന്‍മാരെ കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് വികൃതമാക്കിയ പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും ഭരണകര്‍ത്താക്കളുടെയും ക്രൂരമായ നടപടിയില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ വിമുക്തഭടന്‍മാര്‍ വായമൂടിക്കെട്ടി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. എന്‍എക്‌സ്‌സിസി ജില്ലാ സെക്രട്ടറി പി.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പിഎസ്എസ്പി സംസ്ഥാന പ്രസിഡണ്ട് കേണല്‍ രാമദാസ് മുഖ്യപ്രഭാഷണം നടത്തി. പിഎസ്എസ്പി ജില്ലാ പ്രസിഡണ്ട് പി.ആര്‍.രാജന്‍ സ്വാഗതവും ജനറല്‍ സെ്രകട്ടറി സി.കെ.മോഹന്‍ നന്ദിയും പറഞ്ഞു.
















