ചെറുപുഴ: പാടിയോട്ടുചാല്‍ ടൗണില്‍ റോഡിന് വീതിയെടുത്ത് ഓവ്ചാല്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് നടന്ന തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. ചെറുപുഴ പയ്യന്നൂര്‍ റൂട്ടിലെ പാടിയോട്ടുചാല്‍ ടൗണില്‍ വളവ് ഒഴിവാക്കുന്നതിനും, വെള്ളം കെട്ടി നില്‍ക്കുന്നത് പരിഹരിക്കുന്നതിനും വേണ്ടി റോഡ് ഉയര്‍ത്തി ഓവുചാല്‍ നിര്‍മ്മിക്കുന്നതിന് തടസ്സം നിന്ന സ്വകാര്യ കെട്ടിട ഉടമയും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. സംഭവസ്ഥലത്ത് പോലീസ് എത്തി ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ഉടമ സ്ഥലം വിട്ടുനല്‍കുകയും ചെയ്തു.
















