മയ്യഴി: മികച്ച സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ കായകല്‍പ്പം അവാര്‍ഡ് ന്യൂമാഹി ഗ്രാമപഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. കണ്ണൂര്‍ ജില്ലയിലെ ഏറ്റവും മികച്ച പ്രാഥമിക കേന്ദ്രമായും സംസ്ഥാനത്തെ മികച്ച അഞ്ച്പ്രാഥമിക കേന്ദ്രത്തില്‍ ഒന്നായും ന്യൂമാഹി പിഎച്ച്‌സി തെരഞ്ഞെടുക്കപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍, മെച്ചപ്പെട്ട സേവനം, കാര്യക്ഷമത, വൃത്തിയും വെടിപ്പുമുള്ള സാഹചര്യം തുടങ്ങിയ കാര്യങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ജില്ലാതല മികവിന് രണ്ട് ലക്ഷം രൂപയും സംസ്ഥാനതല മികവിന് 50,000 രൂപയുമുള്‍പ്പടെ രണ്ടര ലക്ഷം രൂപയാണ് അവാര്‍ഡ് തുക. ഡിഎംഒ ഡോ.നാരായണനായിക്ക്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ലിതീഷ് എന്നിവരുടെ മാര്‍ഗനിര്‍ദ്ദശങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂമാഹി പിഎച്ച്‌സി മെഡിക്കല്‍ ഓഫീസറും ജീവനക്കാരും നടത്തിയ പരിശ്രമമമാണ് ഈ ആശുപത്രിയെ അവാര്‍ഡിനര്‍ഹമാക്കിയത്.
ന്യൂമാഹി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അവാര്‍ഡ് ലഭിക്കുന്നതി നര്‍ഹമായ രീതിയില്‍ പരിശ്രമിച്ച മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രദോഷ്‌കുമാറിനെയും ജീവനക്കാരേയും പഞ്ചായത്ത് പ്രസിഡണ്ട് എ.വി.ചന്ദ്രദാസനും ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ.കെ.അനിതയും അഭിനന്ദിച്ചു.
















