ചെറുപുഴ: പ്രാപ്പോയില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 7 14 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും. മെയ് എഴിലെ സംഗമം പി.കരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊത വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌ക്കൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സ്‌ക്കൂളിന്റെ ആരംഭം തൊട്ട് 1953 മുതല്‍ 1982 വരെ പരനം നടത്തിയവര്‍ക്കായി ഏഴാം തീയതിയും 1983 മുതല്‍ 2006 വരെ പഠനം നടത്തിയവര്‍ക്കായി പതിനാലിന് നടത്തുന്ന സംഗമം വന്‍ വിജയമാക്കാനുള്ള പരിശ്രമത്തിലാണ് നാട്ടുകാരും അധ്യാപകരും ഇതിനായി വിഫുലമായ സംഘാടകസമിതി രൂപീകരിച്ച് കുടുംബയോഗമുള്‍പ്പെടെ സംഘടിപ്പിക്കുകയാണെന്ന് ചെയര്‍മാന്‍ റോയി ജോസഫ്, കണ്‍വീനര്‍ ജെയിംസ് ഇമ്മാനുവല്‍, ഹെഡ്മാസ്റ്റര്‍ പി.ഭരതന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
















