കണ്ണൂര്‍: കിഴുത്തള്ളി കാഞ്ചികാമാക്ഷി അമ്മന്‍ കോവില്‍ പ്രതിഷ്ഠാദിന മഹോത്സവം 8, 9 തിയ്യതികളില്‍ നടക്കും. 8ന് വൈകുന്നേരം 6.30ന് അനുഞ്ജന വിഘ്‌നേശ്വര പൂജ, വാസ്തുഹോമം, 9ന് രാവിലെ 5 മണിക്ക് മഹാഗണപതിഹോമം, 6 മണിക്ക് യോഗശാല പൂജ, 8 മണിക്ക് സഹസ്രഹോമം, 9 മണിക്ക് മഹാപൂര്‍ണ്ണാഹുതി, 12 മണിക്ക് മഹാഭിഷേകം, വൈകുന്നേരം 6 മണിക്ക് കാമാക്ഷി അമ്മന്‍ വിശേഷാല്‍ പൂജ. തുടര്‍ന്ന് ദേശവാസികളുടെ മാവിളക്ക്തട്ട്പൂജ.
















