കണ്ണൂര്‍: രാമന്തളി മാലിന്യ പ്രശ്‌നത്തിന് പരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് നിവേദനം കൊടുക്കാന്‍ തയ്യാറായ സുരേഷ് ഗോപി എംപിയോടൊപ്പം കേരളത്തിലെ മുഴുവന്‍ ലോകസഭാ രാജ്യസഭാ എംപിമാരും പങ്കുചേരണമെന്ന് ദേശീയ പരിസ്ഥിതി പ്രശ്‌നപരിഹാര സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കൊറ്റിയാല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് 8ന് രാവിലെ 10 മുതല്‍ 24 മണിക്കൂര്‍ സമയം ദേശീയ പരിസ്ഥിതി പരിഹാര സമിതിയുടെ ആഭിമുഖ്യത്തില്‍ സമര പന്തലില്‍ കൈകാലുകല്‍ ബന്ധിച്ച് കഴുത്തില്‍ കയര്‍ കുടുക്കി ജന ആരോഗ്യ സംരക്ഷ സമിതി പിന്തുണ പ്രഖ്യാപിച്ച് സമരം നടത്തുമെന്നും കൃഷണന്‍ അറിയിച്ചു.
















