കൊച്ചി: ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച് കയറിയശേഷം ബൈക്ക് ഉടമയുടെ പണം തട്ടിയയാളെ ഓടിച്ചിട്ട് പിടികൂടി. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഹരിപ്പാട് മണ്ണാറശാല പറയില്‍ ഉണ്ണികൃഷ്ണന്‍(25) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒന്നേകാലിന് ചേരാനെല്ലൂരിലായിരുന്നു സംഭവം. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ പാലക്കാട് സ്വദേശി ചാര്‍ളി ജോണ്‍ ഇടപ്പള്ളിയില്‍ നിന്നും ചേരാനെല്ലൂരിലേക്ക് പോകും വഴിയാണ് ഉണ്ണികൃഷ്ണന്‍ ലിഫ്റ്റ് ചോദിച്ചത്.
ചേരാനെല്ലൂര്‍ ആര്യാസ് ഹോട്ടലിന് മുന്നില്‍ ഇറങ്ങുകയും ചെയ്തു. ഇതിനിടെ ബാഗില്‍ നിന്നും പണം 0അടിച്ച് മാറ്റി. ബൈക്കുമായി കുറച്ച് മുന്നോട്ട് പോയ ചാര്‍ളി സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത് കണ്ടെത്തി. തിരിച്ചെത്തിയെങ്കിലും ഉണ്ണികൃഷ്ണന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇതിനിടെ തൈക്കാവ് മുസ്ലിം പള്ളിയില്‍ നിന്നും ഇറങ്ങിയവര്‍ ചാര്‍ളിയുടെ ശബ്ദം കേള്‍ക്കുകയും ഉണ്ണികൃഷ്ണനെ പിടികൂടി.
വിവരമറിഞ്ഞ് ചേരാനെല്ലൂര്‍ സ്‌റ്റേഷനില്‍നിന്നും എഎസ്‌ഐ ജോസഫ് സക്കറിയ, സീനിയര്‍ സിപിഒ അജിനാഥ് പിള്ള, സിപിഒ ഷജില്‍കുമാര്‍ എന്നിവരെത്തി ഉണ്ണികൃഷ്ണനെ കസ്റ്റഡിയിലെടുത്തു. ബാഗില്‍ നിന്നും മോഷ്ടിച്ച 1000 രൂപയും കണ്ടെടുത്തു.
















