കണ്ണൂര്‍: സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റെ കീഴിലുള്ള പാലിയേറ്റീവ് യൂണിറ്റിന്റേയും, നവജീവനം സൗജന്യ ഡയാലിസിസ് യൂനിറ്റിന്റേയും 3-ാം വാര്‍ഷിക ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ വച്ച് നിര്‍വ്വഹിച്ചു. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരളഎക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സി.വി.ദീപക് സൗജന്യ വൃക്കരോഗനിര്‍ണ്ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ക്യാമ്പില്‍ വച്ച് 150 പേര്‍ക്ക് സൗജന്യ വൃക്ക രോഗ, പ്രേമേഹ രോഗ പരിശോധന നടത്തി.
















