Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്‌കൂള്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമന തട്ടിപ്പ് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സുപ്രധാന ഫയലുകള്‍ ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2017, 08:03 pm IST
inKasargod

കാസര്‍കോട്: സ്‌കൂള്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച് സര്‍വ്വശിക്ഷാ അഭിയാനില്‍ നിന്നും സുപ്രധാന ഫയലുകള്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 28ന് എസ്.എസ്.എ പ്രൊജക്റ്റ് ഓഫീസര്‍ രവി വര്‍മ്മയെ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി വിളിച്ചു വരുത്തിച്ചാണ് ഫയലുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചത്.

നിയമനത്തിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അടങ്ങിയ രേഖകള്‍ ഉടന്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എസ്.എസ്.എ അധികൃതരുടെ വിശദീകരണങ്ങള്‍ ഫയലില്‍ സ്വീകരിച്ചു. വിദ്യാഭ്യാസ യോഗ്യതയ്‌ക്കു നല്‍കിയ മാര്‍ക്കിലെ അപാകതയും തൊഴില്‍ കാര്‍ഡ് സീനിയിറിറ്റി അവഗണിച്ചതും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ സര്‍വ്വശിക്ഷ അഭിയാന്റെ കീഴില്‍ സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് നിയമനത്തില്‍ ക്രമക്കേടും തട്ടിപ്പും നടത്തി അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഓഫീസറെ എതിര്‍ കക്ഷിയാക്കി കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്കാണ് പരാതി നല്‍കിയത്.

2016 നവംബര്‍ 18ന് കാസര്‍കോട് എസ്.എസ്.എ. ഓഫീസില്‍ സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമനത്തിനായി നടത്തിയ അഭിമുഖത്തില്‍ വഴിവിട്ടുള്ള നിയമനത്തിന് റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയതില്‍ അപാകതയുണ്ടെന്നും അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുറ്റിക്കോല്‍ സ്വദേശിയായ പീതാംബരനാണ് നിയമനടപടിക്കു വേണ്ടി വിവരാവകാശ പ്രകാരം ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഹരജി നല്‍കിയത്.

ചിത്രകല, സംഗീതം വിഭാഗത്തില്‍ 140 (ചിത്രകല 96, സംഗീതം 44) ഉദ്യോഗാര്‍ത്ഥികളെ ഒറ്റദിവസം കൊണ്ട് അഭിമുഖം നടത്തി മാനദണ്ഡങ്ങളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും അവഗണിച്ചുവെന്നും ഹരജിയില്‍ പരാതിക്കാരന്‍ ബോധിപ്പിച്ചു.

ചിത്രകല വിഭാഗത്തില്‍ 80 വയസ്സ് പ്രായമുള്ള സബ്ജക്ട് എക്‌സ്‌പേര്‍ട്ട് ഏകദേശം 4 മണിക്കൂര്‍ മാത്രം കൊണ്ട് നടത്തിയ അഭിമുഖത്തില്‍ തൊഴിലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടായില്ലെന്ന് എംപ്ലോയ്‌മെന്റ് തൊഴില്‍ കാര്‍ഡ് മാനദണ്ഡമാക്കിയില്ലെന്നും പരതിയില്‍ ഉന്നയിച്ചിരുന്നു. വിദ്യാഭ്യാസ യോഗ്യതക്ക് നല്‍കിയ മാര്‍ക്കിലും അപാകതയുണ്ട്. ജില്ലാ ഉദ്യോഗാര്‍ത്ഥികളെ മറികടന്ന് അന്യജില്ലക്കാര്‍ക്ക് നിയമനം നല്‍കിയതിലും എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫീസര്‍ മുതല്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ യു.പി. സ്‌കൂളുകളില്‍ 2500 ഓളം സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് 834 യു.പി. സ്‌കൂളുകള്‍ ഇത്തരം അധ്യാപക നിയമനത്തിന് അര്‍ഹത നേടിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ കല, കായികം, പ്രവൃത്തിപരിചയം എന്നീ വിഭാഗങ്ങളിലാണ് നിയമനം നടന്നത്. 29,400 രൂപയാണ് പ്രതിമാസ ശമ്പളം സര്‍ക്കാര്‍ നിശ്ചയിച്ചത്. കേരള വിദ്യാഭ്യാസ നിയമം അനുശാസിക്കുന്ന യോഗ്യത ഉള്ളവരെയാണ് നിയമിക്കേണ്ടതെന്ന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നു. എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മുന്‍ഗണനാ ക്രമത്തില്‍ അഭിമുഖം നടത്തി നിയമനം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍വ്വ ശിക്ഷ അഭിയാന് ചുമതലപ്പെടുത്തുകയായിരുന്നു.

സംസ്ഥാനത്ത് 1988 ലാണ് ഇതിനുമുമ്പ് കലാ അധ്യാപകരെ നിയമിച്ചത്. 2011 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രൈമറി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതിയിലേക്ക് 150 കോടിയിലധികം രൂപ അനുവദിക്കുകയുണ്ടായി. അധ്യാപക നിയമന അഭിമുഖത്തില്‍ സ്വജനപക്ഷപാതവും സ്വതാത്പര്യവും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായി. ജില്ലയിലെ കഴിവും പ്രശസ്തിയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതുമൂലം അവസരം നഷ്ടമായെന്ന് ഹരജിയില്‍ പരാതിപ്പെട്ടിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

Kerala

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

Kerala

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍
Kerala

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

Main Article

ജനസേവനത്തിന്റെ നവീന മാതൃക

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.