Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പതിതപാവന ദൈവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 08:50 pm IST
in Samskriti

വര്‍ഷങ്ങള്‍ക്കുശേഷം പിടികൂടിയ ദാസ്യം സംഗതികള്‍ തകിടംമറിച്ചു. നീണ്ട സംഘര്‍ഷവും സമരവും അനിവാര്യമായി വന്നപ്പോള്‍ ജീവിതസംഗീതത്തില്‍ ധാരാളം താളപ്പിഴകളുണ്ടായി. തുടര്‍ച്ചയായി ഓരോ സമയത്തും ചെറുത്തുനില്‍പ്പില്‍ ഏര്‍പ്പെട്ട സുധീരവിഭാഗത്തിന്റെ വായ്‌ത്തല മടങ്ങിയില്ലെന്നതു ശരി തന്നെ. എങ്കിലും ശേഷിച്ചവരില്‍ അടിമത്തം ആത്മഗ്ലാനിയുടെ ഭാവമുണ്ടാക്കിയെന്നതും അത്രതന്നെ ശരിയാണ്. ആ സമയത്തെ സമൂഹത്തിന്റെ സ്വരത്തില്‍ ദീനത ദൃശ്യമായി. വന്നുചേര്‍ന്നതുമായി ഒത്തുപോകുക എന്ന മനോഭാവം കാണായി. ‘ശക്തിതരണേ’ എന്നുള്ള ഈ കാലത്തെ പ്രാര്‍ത്ഥന ജയിക്കാനുദ്ദേശിച്ചുകൊണ്ടായിരുന്നില്ല, മറിച്ച് വിധിവിഹിതമായ ദഃഖം കടിച്ചിറക്കാനുള്ള ത്രാണിക്കുവേണ്ടിയായിരുന്നു.

വേദകാല മഹര്‍ഷിമാര്‍ക്ക് ദുഃസ്വപ്‌നത്തില്‍പോലും ഊഹിക്കാന്‍ കഴിയാത്ത, ആണത്തം പമ്പകടക്കുന്ന അഭ്യര്‍ത്ഥനകളാണ് അവരുടെ സന്താനങ്ങള്‍ ഉണര്‍ത്തിയത്. സത്യത്തില്‍ അവ അഭ്യര്‍ത്ഥനകളായിരുന്നില്ല. ആക്രന്ദനങ്ങളായിരുന്നു ‘നിര്‍ബല്‌കേ പ്രാണ് പുകാര് രഹേ ജഗദീശ് ഹരേ’- ബലം നശിച്ചവന്റെ പ്രാണന്‍ ഹേ വിശ്വേശ്വരാ നിന്നെ വിളിക്കുന്നു- എന്നവര്‍ വിലപിച്ചു തുടങ്ങി. ഞങ്ങള്‍ ‘പതിതരാ’ ണെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട്, അങ്ങനെ പതിതര്‍ക്കു പാവനമായ ദൈവത്തെ പതിതപാവനെന്നു വിശേഷിപ്പിച്ചു. വൈദിക പിതാമഹന്മാര്‍ക്ക് ആത്മഗ്ലാനിയായി തോന്നുമായിരുന്ന ഹീനതമമായ അപകര്‍ഷതാബോധം സ്പന്ദിക്കുന്ന വാക്കായിരുന്നു അത്- ‘പതിതന്‍.’ എന്നാല്‍ അത് ഈ കാലഘട്ടത്തെ നട്ടെല്ലു തകര്‍ന്ന ജനതയുടെ കാപട്യരഹിതവും സത്യസന്ധവുമായ ഉച്ചാരമായിരുന്നു.

17-ാം നൂറ്റാണ്ടിലെ പ്രസിദ്ധ കവിയായ ജഗന്നാഥ പണ്ഡിതന്‍ ഈ മനഃസ്ഥിതിയുടെ ഒന്നാംതരം ദൃഷ്ടാന്തമാണ്. അദ്ദേഹം ഷാജഹാന്‍ ചക്രവര്‍ത്തിയുടെ കൊട്ടാരകവിയായിരുന്നു. ‘രസഗംഗാധരം’ എന്ന വിശിഷ്ടകൃതിയുടെ കര്‍ത്താവായിരുന്നു. ഗംഗാമാതാവിനെ കുറിച്ചു ഭാവപൂര്‍ണമായ വരികള്‍ രചിച്ച അനുഗ്രഹീത പ്രതിഭാധനനായിരുന്നു. എന്നാല്‍ ദില്ലീശ്വരനായ ഷാജഹാന്‍ ചക്രവര്‍ത്തിക്ക് അദ്ദേഹം സാക്ഷാല്‍ ജഗദീശ്വരന്റെ സ്ഥാനമാണ് കൊടുത്തത്. സര്‍വമനോരഥങ്ങളും പൂര്‍ത്തീകരിച്ചു കഴിയുന്ന ജഗദീശ്വരനോടൊപ്പമാണത്രെ ദില്ലീശ്വരന്‍. ഒരാള്‍ക്കുപകരം മറ്റൊരാളാകാമെന്നുവരെ അദ്ദേഹം പറയുന്നു! ഈ ദൃശ്യദില്ലീശ്വരനോട് താരതമ്യപ്പെടുത്തുമ്പോള്‍ ഭാരതത്തിലെ അന്യരാജാക്കന്മാരുടെ കഴിവാകട്ടെ അതി തുച്ഛം മാത്രം! അവര്‍ തരുന്നത് വിഭവസമൃദ്ധമായ സദ്യയിലെ ഉപ്പും ഉപ്പേരിയും പോലെയാണ്! ജഗന്നാഥന്‍ പറയുകയാണ്:

ദില്ലീശ്വരോ വാ ജഗദീശ്വരോ വാ

മനോരഥാന്‍ പൂരയിതും സമര്‍ത്ഥഃ

അനൈ്യര്‍ നൃപാലൈര്‍ പരിദീയമാനം

ശാകായ വാ സ്യാല്ലവണായ വാ സ്യാത്.

തെലുങ്കുദേശസ്ഥനായ തനിക്ക് ദില്ലീശ്വരന്റെ തിരുമുന്‍പിലെത്താന്‍ കഴിഞ്ഞതോടെ പുതുജീവന്‍ കിട്ടിയെന്നാണദ്ദേഹം തൃപ്തികൊള്ളുന്നത്. (ദില്ലിവല്ലഭപാണിപല്ലവതലേ നീതംനവിനം വയഃ)

17-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ പഞ്ചാബില്‍ ഗുരുഗോവിന്ദ് സിംഗിന്റെയും മഹാരാഷ്‌ട്രയില്‍ ശിവാജിയുടെയും പ്രവര്‍ത്തനവും പെരുമാറ്റവും ഹിന്ദുസമൂഹത്തിന്റെ മേല്‍പറഞ്ഞ അടിമത്ത മനഃസ്ഥിതിയില്‍ മാറ്റത്തിന്റെ ചലനങ്ങള്‍ കാണിച്ചുവെന്നതും വളരെ ശരിയാണ്.

എന്നാല്‍ നിര്‍ഭാഗ്യകരമായ പല സംഭവപരമ്പരകള്‍ കാരണം അവ ബലപ്പെടുത്തുന്നതിന് മുന്‍പ് പാശ്ചാത്യശക്തികള്‍ വന്നെത്തി. അവരാണെങ്കില്‍ മനഃശാസ്ത്രപരമായി കൂടുതല്‍ അപകടകാരികളായിരുന്നു-പ്രത്യേകിച്ചും നയചാതുര്യമുള്ള ബ്രിട്ടീഷുകാര്‍. പൊതുവില്‍ നമ്മില്‍ അധമത്വബോധം നടമാടി.

ഈ അധമത്വബോധത്തില്‍നിന്നുള്ള മോചനമാണ് 18-ാം നൂറ്റാണ്ടില്‍ നാമ്പിട്ട ഭാരതത്തിലെ നവോത്ഥാനം കുറിച്ചത്. അത് തികച്ചും ഹൈന്ദവമായിരുന്നു. മറിച്ചാകാന്‍ അതിന് സാധ്യമായിരുന്നില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

India

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം
Kerala

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍
India

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.