Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭാരതവര്‍ഷത്തിലെ ഭാരതീയരെക്കുറിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 11:08 am IST
inSamskriti

സമുദ്രത്തിന് വടക്കും ഹിമാലയത്തിനു തെക്കുമായി കിടക്കുന്ന ഭൂപ്രദേശത്തെ ഭാരതവര്‍ഷമെന്ന് വിളിച്ചുപോരുന്നു. അവിടെ ഭാരതീയരാണ് താമസിക്കുന്നത്. ഈ പ്രദേശത്തിന് ഒമ്പതിനായിരം യോജന വിസ്താരമുണ്ട്. ഇത് സ്വര്‍ഗ്ഗം അഥവാ മോക്ഷം കൊതിക്കുന്ന ഗൃഹസ്ഥാശ്രമികളായ സന്യാസിമാരുടെ കര്‍മ്മഭൂമിയാണ്.

മഹേന്ദ്രം, മലയം, സഹ്യം, ശുക്തിമാന്‍, ഋഷവാന്‍, വിന്ധ്യന്‍, പാരിയാത്രം എന്നിങ്ങനെ ഏഴ് കുലപര്‍വ്വതങ്ങള്‍ ഇവിടെയുണ്ട്. ഈ പ്രദേശത്തെ മനുഷ്യര്‍ക്ക് സല്‍ക്കര്‍മ്മങ്ങള്‍ മുഖേന സ്വര്‍ഗ്ഗം അല്ലെങ്കില്‍ മോക്ഷം നേടാന്‍ സാധിക്കുന്നു. ഇവിടെനിന്നു തന്നെ സ്വര്‍ഗ്ഗവും മോക്ഷവും ആകാശവും പാതാളവും പ്രാപിക്കാന്‍ ആളുകള്‍ക്കു കഴിയും. ഇങ്ങനെയൊരു സൗകര്യം ഭൂമിയിലെ മറ്റൊരു ദേശത്തെ കര്‍മവ്യവസ്ഥയിലും കാണാനൊക്കുകയില്ല.

ഈ ഭാരതവര്‍ഷത്തിന്റെ കിടപ്പ് ഒന്‍പതു ദ്വീപുകളായിട്ടാണ്. അവയുടെ പേരുകള്‍ ഇന്ദ്രദ്വീപ്, കസേരു, താമ്രവര്‍ണ്ണം, ഗര്‍ഭസ്തിമാന്‍, നാഗദ്വീപ്, സോമ്യം, ഗന്ധര്‍വം, വാരുണം. ഒമ്പതാമത്തേതു എല്ലാവശത്തും കടല്‍ ചുഴന്ന കുമരദ്വീപും. ഈ ദ്വീപിന് തെക്കുവടക്കു ആയിരം യോജന വിസ്താരം കണ്ടേക്കും. ഈ ദ്വീപുകളുടെ കിഴക്കേ അതിര്‍ത്തിയില്‍ കിരാതന്മാരും പടിഞ്ഞാറെ പ്രദേശത്തു യവനന്മാരുമാണ് പാര്‍ക്കുന്നത്. യാഗകര്‍മ്മം, ആയുധപ്രയോഗം, കച്ചവടം എന്നീ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരുമായിത്തീര്‍ന്ന മനുഷ്യര്‍ ഭാരതവര്‍ഷത്തിന്റെ മധ്യഭാഗത്തു താമസിക്കുന്നു.

ഈ ദേശത്തെ ശതദ്രു, ചന്ദ്രഭാഗ തുടങ്ങിയ നദികള്‍ ഹിമാലയത്തില്‍നിന്നും; നര്‍മ്മദ, സുരമ തുടങ്ങിയവ വിന്ധ്യനില്‍നിന്നുമാണ് വരുന്നതും. താപി, പയോഷ്ണി, നിര്‍വ്വിന്ധ്യ നദികള്‍ ജനിക്കുന്നതു ഋക്ഷഗിരിയില്‍നിന്നും. ഗോദാവരി, ഭീമരഥി, കൃഷ്ണ, വേണ്യ മുതലായ മഹാനദികള്‍ സഹ്യന്റെ താഴ്‌വരയില്‍ നിന്നുത്ഭവിക്കുന്നു. കൃതമാല, താമ്രപര്‍ണ്ണി മുതലായവ മലയപര്‍വ്വതത്തില്‍നിന്നും. ത്രിസാമയും ആര്യകുല്യയും മറ്റും മഹേന്ദ്രത്തില്‍നിന്നും ഒഴുകിയിറങ്ങുന്നു. ശുക്തിമാന്റെ സന്തതികളാണ് ഋഷികുല്യ, കുമാരി തുടങ്ങിയ നദികള്‍.

ഈ കുലപര്‍വ്വതങ്ങളില്‍നിന്നു വേറെയും ഒട്ടനവധി നദികള്‍ ഒഴുകിവരുന്നുണ്ട്. എല്ലാ നദികളും ജഗന്മാതാക്കളും സാഗരപത്‌നിമാരും പാപനാശിനികളും തന്നെ. ഈ നദികളുടെ തീരങ്ങളിലാണ് കുരു, പാഞ്ചാലം തുടങ്ങിയ രാജ്യങ്ങള്‍. മധ്യപ്രദേശത്തും കിഴക്കന്‍ നാടുകളിലുമായി കാമരൂപക്കാരും, പുണ്ഡ്രകലിംഗന്മാരും മാഗധന്മാരും വസിക്കുന്നു.

തെക്കുവശത്ത് അല്ലെങ്കില്‍ ശേഷിക്കുന്ന പ്രദേശങ്ങളില്‍ സൗരാഷ്‌ട്രന്മാര്‍, ആമീര്‍മാര്‍, സൗവീരന്മാര്‍, സൈന്ധവര്‍, ഹൂണര്‍, സാല്വന്മാര്‍, മാദ്രന്മാര്‍, അംബഷ്ഠര്‍, പാരസികര്‍ തുടങ്ങിയവരും താമസിച്ചുപോരുന്നുണ്ട്.

എല്ലാവരും ഒത്തൊരുമയോടെ പാര്‍ത്തും, ഈ നദികളിലെ വെള്ളം കുടിച്ചും അരോഗദൃഢഗാത്രരായികഴിയുന്നു. ഇവിടത്തെ കാലഗണന ചതുര്‍യുഗങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ധാരാളം യജ്ഞങ്ങള്‍ നടക്കുന്ന ഭാരതവര്‍ഷത്തില്‍ പരലോകപ്രാപ്തിക്കുവേണ്ടി മഹര്‍ഷിമാര്‍ തപസ്സുചെയ്യുന്നു. യജ്ഞപുരുഷനായ ശ്രീനാരായണനെ സദാ പൂജിച്ചും ഭജിച്ചും കഴിയുന്നവരുമാണ് ഈ ദേശക്കാര്‍. എന്നാല്‍ ദ്വീപുകളില്‍ വിഷ്ണുവിനെ ഉപാസിക്കുന്നത് ഈ വിധത്തിലല്ല.

ജംബുദ്വീപ് കര്‍മ്മഭൂമിയായതിനാല്‍ അതിനെ അതീവ ശ്രേഷ്ഠമെന്ന് തന്നെ വിശേഷിപ്പിക്കാം. ലക്ഷം യോജനവിസ്താരമുള്ള ഈ വന്‍കരയ്‌ക്ക് ചുറ്റും അത്രത്തോളം തന്നെ വിസ്താരം വരുന്ന ലവണസമുദ്രമാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.