പോണ്ടിച്ചേരി: പോണ്ടിച്ചേരിയിലെ ഇന്ത്യന്‍ കോഫി ഹൗസ് സര്‍വ്വീസ് സൊസെറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിഎംഎസ് നേതൃത്വത്തിലുള്ള ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചരിത്ര വിജയം. 9 സീറ്റിലും ബിഎംഎസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 45 വര്‍ഷത്തെ കമ്യൂണിസ്റ്റ് കുത്തക തകര്‍ത്തുകൊണ്ടാണ് വിജയം കരസ്ഥമാക്കിയത്.
പോണ്ടിച്ചേരി സംസ്ഥാനത്ത് ഇന്ത്യന്‍ കോഫി ഹൗസിന്റെ ഏഴ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറുകണക്കിന് തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്നു. ഈ ചരിത്രവിജയം പോണ്ടിച്ചേരി സംസ്ഥാനത്ത് ബിഎംഎസ് മുന്നേറ്റത്തിന് നാഴികക്കല്ലാകുമെന്ന് ബിഎംഎസ് സൗത്ത് ആന്‍ഡ് സൗത്ത് സെന്‍ട്രല്‍ സോണല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി വി. രാധാകൃഷ്ണന്‍ പറഞ്ഞു.














