കൊച്ചി: ഇന്ത്യന്‍ ടെറെയ്ന്‍ അവതരിപ്പിച്ച ലുലുഫാഷന്‍ വീക്കീന് താരത്തിളക്കത്തില്‍ സമാപനം. സിനിമ താരങ്ങളായ ദുല്‍ഖര്‍സല്‍മാന്‍, ടോവിനോതോമസ്, അമലപോള്‍ എന്നിവര്‍ എത്തിയതോതെ ലുലുമാള്‍ ഇളകിമറിഞ്ഞു. ഇവര്‍ക്കൊപ്പം ഫാഷന്‍ വീക്ക് കൊറിയോഗ്രഫര്‍ ദാലുവും റാമ്പിലെത്തി.
ലുലു ഫാഷന്‍ അവാര്‍ഡുകള്‍ സംവിധായകരായ സിബിമലയില്‍, ഷാഫി, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ.നിഷാദ് എന്നിവര്‍ വിതരണം ചെയ്തു.
പ്രൈഡ് ഓഫ് കേരള പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാനും ഫാഷന്‍ ഐക്കണ്‍സ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ടോവിനോ തോമസും അമല പോളും ഏറ്റുവാങ്ങി. എം.എ. നിഷാദ്, ഷിബു ഫിലിപ്പ്, സാദിഖ് കാസിം, സുധീഷ്‌നായര്‍, ദാസ് ദാമോധരന്‍ എന്‍.ബി.സ്വരാജ് എന്നിവര്‍ പ്രസംഗിച്ചു.
















