ഒട്ടാവ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും പുതിയെ തെളിവായി കാനഡയില്‍ ഒരു നദിയില്‍ ഒഴുക്കു നിലച്ചു. ഒറ്റ രാത്രിയില്‍ ഒരു നദി അപ്രത്യക്ഷമായി. മഞ്ഞുപാളികള്‍ തകര്‍ന്ന് ഒഴുക്കു തടസ്സപ്പെടുകയായിരുന്നു.
കാനഡയുടെ വടക്കു ഭാഗത്ത് യുക്കോണ്‍ പ്രദേശത്തു കൂടി ഒഴുകിയിരുന്ന സ്ലിംസ് എന്ന നദിയില്‍ ഇപ്പോള്‍ നീരൊഴുക്കില്ല. ഇവിടെ ഒരു നദി ഒഴുകിയിരുന്നു എന്നതിന്റെ നേരിയ അടയാളം മാത്രം. റിവര്‍ പൈറസി എന്ന പ്രതിഭാസമാണിതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ബെറിങ് കടലിന്റെ കൈവഴി എന്നു വിശേഷിപ്പിക്കാവുന്ന നദിയായിരുന്നു സ്ലിംസ്.
ഏറെ ദൂരം ഒഴുകി പസഫിക് സമുദ്രത്തില്‍ ചേര്‍ന്നിരുന്ന നദിയില്‍ ഇപ്പോള്‍ വെള്ളമില്ല. വന്‍ തോതില്‍ മഞ്ഞുപാളികള്‍ തകര്‍ന്നു വീണതോടെയാണ് നീരൊഴുക്കു നിലച്ചെതെന്നാണ് നേച്ചര്‍ ജിയോസയന്‍സ് എന്ന പ്രസിദ്ധീകരണം റിപ്പോര്‍ട്ടു ചെയ്യുന്നത്.
















